സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശിക്ഷ | color= 3 }} <center> <poem> ഈശ്വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശിക്ഷ

ഈശ്വരൻ തന്നുടെ
സൃഷ്ടിയിൽ ശ്രേഷ്ടനാം
മർത്യർ തൻ ചെയ്തിയാൽ
പ്രകൃതി തൻ തുലനാവസ്ഥ
തകിടം മറിയുമ്പോൾ
അതി വൃഷ്ടിയായി പ്രളയമായി
സുനാമിയായി ഭൂകമ്പമായി
പാരിതിൽ പലവിധ
പ്രകൃതി ക്ഷോഭങ്ങളായി
ഭൂമീദേവത സംഹാരരുദ്രയായി
പിന്നെയും പോരാതെ പലതരം വൈറസും
നിപ്പ,കൊറോണ ഇനിയെത്ര പേരുകൾ
കേൾക്കാനിരിക്കുന്നു.

പാരിതിൽ മാനുഷർ വാണൊരു വീഥികൾ
വിജനമായി തീരുന്നു
മനുഷ്യ കുലത്തെ തൻ തുടച്ചു നീക്കാനായി
ഭൂമി തൻ ക്രോധാഗ്നി ആളിപ്പടരുന്നു
ഇനിയും പഠിക്കാത്ത മാനുഷാ നീയിനി
കർമങ്ങൾ തന്നുടെ
ശിക്ഷയേറ്റുവാങ്ങീടുക.

റയാൻ ഫിലിപ്പ്
5 B സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത