സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/വന്നവഴി മറക്കരുത്(ലേഖനം)
വന്നവഴി മറക്കരുത്
ഒരിക്കൽ ദരിദ്രനായ ഒരാൾക്ക് രാജാവിന്റെ കൃപയാൽ സൈന്യത്തിൽ ജോലികിട്ടി. കഠിനാദ്ധ്വാനിയും ബുദ്ധിമാനുമായ അയാൾ പടിപടിയായി ഉയർന്ന് സൈന്യാധിപന്റെ പദവിയിലെത്തി. പല യുദ്ധങ്ങളിലും വിജയിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ അയാളെ രാജാവ് തന്റെ പ്രധാനമന്ത്രിയായി നിയമിക്കാൻ അധികകാലം വേണ്ടിവന്നില്ല. അതോടെ കൊട്ടാരത്തിലുളള പലർക്കും അസൂയ കൊണ്ട് ഇരിയ്ക്കപ്പൊറുതിയില്ലാതായി രാജാവിനെയും ഇയാളെയും തെറ്റിക്കാൻ അവർ തന്ത്രങ്ങളാവിഷ്കരിച്ചു.കുളിയും ജപവുമൊക്കെ ക്കഴിഞ്ഞ് കൊട്ടാരത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് എല്ലാദിവസവും മന്ത്രി തന്റെ കിടപ്പറയിൽ കയറി ഒരു പെട്ടി തുറന്നുവച്ച് ഭക്തിപൂർവ്വം വന്ദിക്കുന്നത് ഇതിനകം ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. മന്ത്രിക്ക് എതോ, ദുർദേവതയുടെ ഉപാസനയുണ്ടെന്നും അയാൾ രാജാവിനെത്തന്നെ സ്ഥാനഭ്രഷ്ട നാക്കി രാജ്യം പിടിച്ചെടുക്കാൻ പദ്ധതിയിടുകയാണെന്നും അവർ പറ ഞ്ഞുപരത്തി കിംവദന്തികൾ പെട്ടെന്നു പരക്കുമല്ലൊ.അതു രാജാവിന്റെ ചെവിയിലുമെത്തി. അടുത്ത ദിവസം അപ്രതീക്ഷിതമായി മന്ത്രിയുടെ വീട്ടിലെത്തിയ രാജാവ് അദ്ദേഹത്തെ.തൊണ്ടിസഹിതം തന്നെ പിടികൂടി .'ഹേയ്' നിങ്ങളെന്താണാ പെട്ടിയിൽ വച്ചു പൂജിക്കുന്നത് ? എനിക്കത് കാണണം" രാജാവ് ഗർജയിച്ചു. ഒന്നു സംശയിച്ചെങ്കിലും, കാര്യങ്ങളുടെ കിടപ്പു മനസ്സിലാക്കാൻ മന്ത്രിക്ക് അധികസമയം വേണ്ടിവന്നില്ല മന്ത്രി പെട്ടി തുറന്നു കാണിച്ചു. കുറച്ചു കീറിയ വസ്ത്രങ്ങൾ മാത്രമാണ് അതിലുണ്ടായിരുന്നത് .എന്താണിത് ? രാജാവ് വിസ്മയത്തോടെ ചോദിച്ചു, "അടിയന്റെ ഭൂതകാലം , ഒരു സൈനികനായി ജീവിതമാരംഭിച്ച അടിയൻ ഇന്നീ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്.സ്ഥാനലബ്ധിയിൽ കണ്ണുമഞ്ഞളിച്ചു പോകാതിരിക്കാൻ വന്ന വഴി മറക്കാതിരിക്കണം, അതിനാണ് അടിയന്റെ ആദ്യകാല വസ്ത്രങ്ങളെ നിത്യവും കണ്ടുവന്ദിക്കുന്നത്' രാജാവ് തന്റെ മന്ത്രിയെ ആലിംഗനം ചെയ്തു. നിറകണ്ണാടെ അദ്ദേഹം മടങ്ങിപ്പോയി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ