മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പരിസ്ഥിതിയുടെ സംരക്ഷണത്തിന് ആവശ്യകത എന്നത് എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ഈ പരിസ്ഥിതി മനുഷ്യനും, ജീവജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും, മനുഷ്യൻറെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആവുകയും ചെയ്യും.പരിസ്ഥിതിയുമായുള്ള ഈ ബന്ധം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവൻറെ നിലനിൽപ്പിന് വായു പോലെ തന്നെ ആവശ്യമാണ് ജലവും, എന്നാൽ ഇന്ന് നാം പുഴകളേയും നദികളേയും ഇന്നത്തെ ആഗോളവൽക്കരണജീവിതശൈലി കൊണ്ട് പരിസ്ഥിതിയെ മലിനമാക്കി കൊണ്ടിരിക്കുകയാണ്. അറവുശാലകളിലെയും ഫാക്ടറികളിലെയെയും ഓടകളിലെയും മലിനജലം പുഴയിലേക്ക് എത്തുകയും..വിവേകബുദ്ധിയില്ലാത്ത മനുഷ്യന്റെ വലിച്ചെറിയൽ മൂലവും അനുദിനം വൃത്തിഹീനമായിക്കൊണ്ടിരിക്കുകയാണ്. ജലാശയങ്ങളിലെ ശുചിത്വമില്ലായ്മ മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി മലിനീകരണം ദിനംപ്രതി വർധിച്ചുവരികയാണ്. പരിസ്ഥിതിയുടെ നിലനില്പിനും.... എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിനും... വളർന്നു വരുന്ന തലമുറയിൽ ഉള്ള നമുക്കെല്ലാവർക്കും ഒരുമിച്ചുനിൽക്കാം...

എസ്. സഫ്ന ഫാത്തിമ
3 A തഴുത്തല മുസ്ലിം യു. പി. സ്കൂൾ, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം