ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/"ലേഖനം ''
"ലേഖനം
ഒരു ലേഖനം എന്ന് വിചാരിച്ചപ്പോൾ തന്നെ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ നോക്കുമ്പോൾ "പരിസ്ഥിതിയെക്കുറിച്ച് തന്നെ ആവട്ടെ എന്നു തീരുമാനിച്ചു. മനുഷ്യനും, പ്രകൃതിയും തമ്മിലുള്ള അഭയദ്ധ്യമായ ബന്ധത്തെ വിലയിരുത്താൻ ഉള്ള അവസരം കൂടിയാണ് കോവിഡ്-19(കൊറോണ)വ്യാപനകാലം. പരിസ്ഥിതിയെ ഇത്രയേറെ വികൃതമാക്കിയ രീതിയിൽ ചൂഷണം ചെയ്ത ജീവി അത് മനുഷ്യനാണ്.കാട് വെട്ടിത്തെളിച്ച് റോഡാക്കിയപ്പോഴും, ജലാശയങ്ങളിൽ തടയിണ നിർമ്മിച്ചപ്പോഴും, മാനം മുട്ടി അമ്പരചുമ്പികൾ(ടവർ)ഉയർന്നപ്പോഴും, തന്റെ സുഖസൗകര്യങ്ങൾക്കായി മുന്പോട്ടുള്ള യാത്രക്കിടയിൽ നമ്മളാരും(ബുദ്ധിശാലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യൻ)ചിന്ധിച്ചില്ല ഇവിടെയുള്ള മറ്റ് ജീവജാലങ്ങൾ എവിടെ എവിടെ പോകുമെന്ന്.ഇതര ജീവജാലങ്ങൾക്കൊപ്പം ഭൂമി പങ്കിടണം എന്നതിരിച്ചറിവ് മനുഷ്യവർഗത്തിന് ഇല്ലാതെ പോയി.ഈ മഹാമാരി കൊറോണയെന്ന വൈറസ് ലോകജനതയെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.ഇനിയെങ്കിലും ചിന്തിച്ചു ജീവിക്കാൻ മനുഷ്യൻ തയ്യാറാവണം. കാടിന്റെ വ്യാപ്തി കുറഞ്ഞപ്പോൾ അവിടുത്തെ ജീവജാലങ്ങൾ മനുഷ്യന്റെ ആവാസവ്യവസ്ഥിയിലേക്ക് കുടിയേറി കൂട്ടത്തിൽ മാരകമായ വൈറസുകളും ഇവയെല്ലാം ജനിതകമാറ്റം സംഭവിച്ച് മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായി. വികസനങ്ങൾ നല്ലത് തന്നെ പക്ഷേ അത് പ്രെകൃതിയെ മുറിവേൽപ്പിക്കാത്തവിധത്തിലാവണം. കേരളത്തിലെ കാലാവസ്ഥ നമ്മെ അതിശയിപ്പിക്കുന്ന വിധത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്.ആഗോളതപനത്തിന്റെ (കാലാവസ്ഥയുടെ)താളം തെറ്റുന്നത് നമ്മുടെ വീട്ടുമുറ്റത്തുനിന്നും തന്നെ നമുക്ക് മനസ്സിലാക്കാൻ സ്വാധിക്കും. പരിസ്ഥിതിസംതുലനത്തിലെ താള പിഴകളെക്കുറിച്ച് ചിന്തിക്കാൻ ഈ ലോക്ക്ഡൗൺ കാലം നമ്മെ പ്രേരിപ്പിക്കുന്നു.അന്ധതരീക്ഷമലിനീകരണം കുറഞ്ഞിരിക്കുന്നു.പക്ഷികളും, മൃഗങ്ങളും അവരുടെ നഷ്ട്ടപെട്ട ഇടങ്ങൾ തിരിച്ചുപിടിക്കുമ്പോൾ മനുഷ്യർ വളരെ ചെറുതായി പോകുന്ന കാഴ്ച കാണാൻ സ്വാധിക്കും. വാസ്തവത്തിൽ നമ്മുടെയൊക്കെ കണ്ണെത്തുറപ്പിക്കാൻ പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ വൈറസിനെ എന്ന് തോന്നിപോകുന്നു.ഒരു സുനാമിയോ, പ്രെളയമോ സൂക്ഷ്മനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ഒരു വൈറസോ മതി ജീവിതം മാറി മറിയാൻ. എനിക്ക് തോന്നുന്നു വർഷത്തിൽ ഒരുമാസം ലോക്ഡൗൺ(ഞങ്ങളുടെ വേനൽ അവധി പോലെ )നടത്തുന്നത് പരിസ്ഥിതിയെ ശുചീ കരിക്കാൻ ഉപകരിക്കും. "വൈക്കം മുഹമ്മദ് ബഷീറിന്പോലെ നമുക്കും ചിന്തിക്കാം എല്ലാവരും ഭൂമിയുടെ അവകാശികൾ. എത്രയും വേഗം ഈ അന്ധകാരം മാറട്ടെ പുതിയ മനവുമായി കടന്നുചെല്ലാൻ ജഗധീശ്വരൻ വഴി ഒരുക്കട്ടെ.അപ്പോഴും ഇന്നത്തെ ജീവിതചര്യ ഓർമ്മയിൽ ഉണ്ടാവണം ഉണ്ടാകുമല്ലോ?.........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ