എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി പരിസ്ഥിതിയില ഘടനകളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് ദിനചര്യയിലൂടെ കാണുന്നതാണ്. പക്ഷേ പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമങ്ങൾ ഇന്ന് ലോകമെങ്ങും വ്യാപകമായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങൾ വർധിപ്പിക്കുവാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവായി മാറ്റി. എന്നാലും ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാകാൻ നമ്മളെ സഹായിക്കുന്നു.മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ നിലനിൽപ്പിനു ആവശ്യമായ വിഭവങ്ങൾ നൽകിവരുന്നത് നമ്മുടെ പ്രകൃതി ആണ്. ആദ്യകാലങ്ങളിൽ ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്.എന്നാൽ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞു വരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യന്നത് തന്നെ ഇതിനു കാരണം. മനുഷ്യന്റെ പ്രവർത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരുന്നു. പ്രകൃതിസമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു മാറ്റപെട്ടുകൊണ്ടിരിക്കുന്നു. വ്യവസായങ്ങൾ പുരോഗമിക്കുന്നതിന്റെ ഫലമായി നദികളും മറ്റ് ജലാശയങ്ങളും മലിനമായിക്കൊണ്ടിരിക്കുന്നു.പരിസ്ഥിതിക്കുനേരെയുള്ള നമ്മുടെ ഈ അക്രമങ്ങൾ തുടർന്നുവന്നാൽ പ്രകൃതിയുടെ മാത്രമല്ല മനുഷ്യവർഗ്ഗത്തിന്റെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. നമ്മൾ ഇത് തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. മാധ്യമങ്ങൾ, സന്നദ്ധസംഘടനകൾ, വിദ്യാലയങ്ങൾ, ആരോഗ്യകേദ്രങ്ങള് എന്നിവയുടെ സഹായത്തോടെയുള്ള പരിസ്ഥിതി നയങ്ങളുടെ ഏകോപനവും നടപ്പിൽ വരുത്തലും വർധിച്ചുവരുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായമാകുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കുണ്ടറ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കുണ്ടറ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കുണ്ടറ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കുണ്ടറ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ