ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/മാലിന്യ രഹിതമായ ഭൂമി
മാലിന്യ രഹിതമായ ഭൂമി
കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ പിടിച്ചുലച്ചിട്ട് മൂന്ന് മാസത്തിലേറായി. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കോവിഡ് മനുഷ്യന്റെ സർവ്വനാശത്തിന് കാരണമായിരിക്കുകയാണ്. നമ്മുടെ സമ്പത്തിലൊന്നുമല്ല കാര്യമെന്ന് ഈ മഹാമാരി തെളിയിച്ചു. കൊറോണ മൂലം ലോകരാജ്യങ്ങൾ തങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. അതുമൂലം നമ്മുടെ ഭൂമി ഏറെക്കുറെ മാലിന്യ രഹിതമായിരിക്കുന്നു ഭൂമി മലിനപ്പെടുന്നതിനുള്ള കാരണങ്ങൾ താഴെപ്പറയുന്നവയാണ് ഫാക്ടറികളിൽ നിന്നുള്ള പുക വൻ തോതിൽ ഇത്തരം മാലിന്യം നിക്ഷേപിക്കൽ ഭൂമിയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നു'. മനുഷ്യൻ പ്രകൃതിയുടെ മേൽ തന്റെ ആധിപത്യം ഉറപ്പിക്കുമ്പോൾ കൊറോണ പോലുള്ള മഹാമാരിയാൽ ഭൂമി നമ്മെ ഭീതിപ്പെടുത്തുന്നു. നമ്മുടെ സുന്ദരമായ ഈ ഭൂമി വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നാം മനസിലാക്കണം. ഭൂമിയുടെ സംരക്ഷണത്തിനായി നമുക്കൊരുമിക്കാം ,അതോടൊപ്പം കൊറോണ എന്ന ഈ മഹാമാരിയെ ചെറുത്തു തോല്പിക്കാൻ അണി ചേരാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ