എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/മനുഷ്യരെ മാറ്റിയ ഒരു കൊറോണക്കാലം
മനുഷ്യരെ മാറ്റിയ ഒരു കൊറോണക്കാലം
എല്ലാവരും തിരക്കിലാണ് രാവിലെ തന്നെ ജോലിക്കായി ഇറങ്ങുന്നു. പട്ടണങ്ങൾ താമസിക്കുന്നവരാകട്ടെ ഒന്നിനും സമയം കണ്ടെത്താനാവുന്നില്ല. വലിയ വലിയ കമ്പനികളിൽ ജോലിക്കാ ആയി അതിരാവിലെ തന്നെ പോകുന്നു. അവർക്ക് പ്രകൃതിയുമായോ മനുഷ്യരുമായോ ഒരു ബന്ധവുമില്ല. അവർ പൈസയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. പണമാണ് എല്ലാം എന്ന ചിന്തയിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന മനുഷ്യർ. പാടത്തും പറമ്പിലും ഒന്നു കാണുവാനോ പോകുവാനോ സമയമില്ല. രാവിലെ ജോലിക്ക് പോയി വൈകുന്നേരം വൈകി തിരിച്ചു വീട്ടിലെത്തുന്നു. ഓരോ കുടുംബത്തിനും ഫ്ലാറ്റിലും ഒക്കെ തന്നെ അവരുമായി മാത്രം ബന്ധം. മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ അകന്നു പോയി. പണ്ടത്തെ ജനങ്ങൾ ആകട്ടെ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന അവരായിരുന്നു. രാവിലെ തന്നെ വീട്ടിൽ അച്ഛൻ അമ്മയുടെ കയ്യിൽ നിന്ന് ഒരു ചായ കുടിച്ചിട്ട്, ജോലിക്കായി പാടത്തേക്കും പറമ്പിലേക്കും ഇറങ്ങുമായിരുന്നു. പകലന്തിയോളം അവിടെ കഷ്ടപ്പെടുകയായിരുന്നു. അവധി ദിവസങ്ങളിൽ കുട്ടികളും അമ്മയും അച്ഛനോടൊപ്പം കൂടും. എന്നാൽ പുതുതലമുറയിൽ ഉള്ള കുട്ടികളാകട്ടെ പാടവും പറമ്പും നെൽക്കതിരും ഒക്കെ കണ്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. മാതാപിതാക്കളെ പോലെ അവരും പ്രകൃതിയിൽ നിന്ന് അകന്നു കഴിഞ്ഞു. പണ്ടത്തെ നാട്ടുനടപ്പുകൾ എല്ലാം അകലുകയാണ്. എല്ലാം മാറുകയാണ്. മനുഷ്യരുടെ ഈ പ്രവർത്തികളെല്ലാം കൊണ്ട് തന്നെ പ്രകൃതി മനസ്സ് മടിച്ച്.. സ്വയം ഇല്ലാതാക്കുക എന്ന ചിന്ത പ്രകൃതിക്ക് തന്നെ ഉണ്ടായിരിക്കുന്നു. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി മനുഷ്യരുടെ മരണത്തിനു കാരണമാകുന്ന കൊറോണ അഥവാ കോവിഡ് 19 എത്തിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ മരണ ഭയമാണ്. എഴുത്തച്ഛൻ ലക്ഷ്മണസ്വാന്തനം എന്ന കൃതിയിൽ പറയുന്നതുപോലെ പോലെ കാലമാകുന്ന പാമ്പനാൽ വിഴുങ്ങപെട്ടിരിക്കുന്ന മനുഷ്യരാണ് നാം. കൊറോണ എന്ന മാരക രോഗത്തെ എല്ലാവരും ഭയപ്പെടുന്നു. ആർക്കും ജോലിയുമില്ല തിരക്കുമില്ല എല്ലാവരും വീട്ടിൽ തന്നെ. ഫാസ്റ്റ് ഫുഡിനോടും ഒന്നും തന്നെ ആർക്കും ഇപ്പോൾ നിർബന്ധമില്ല. രാവിലെ ചായ കഴിഞ്ഞ ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ അച്ഛൻ ഉറക്കം തൂങ്ങാറുണ്ട് എന്നും അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടുചായ കൊടുക്കുമെന്നും, ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും ഒന്നും മയങ്ങുമെന്നും, പറമ്പിൽ തൊട്ടാവാടി പൂക്കളും ഉണ്ടെന്നും, വൈകുന്നേരം മുറ്റത്തെ മാവിൻ തണലിൽ ഒരുമിച്ചിരുന്ന് കുശലം പറയാമെന്നും ഇന്നലെ വന്ന ഈ കൊറോണ് ആണ് നമുക്ക് കാട്ടി തന്നത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ