വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാല അനുഭവങ്ങൾ
ഒരു കൊറോണക്കാല അനുഭവങ്ങൾ
സർക്കാരിൻറെ നടപടി പ്രകാരം നാനാവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളും ജനങ്ങളും വീട്ടിൽ നിന്ന് പുറത്തിറങ്ങുക പോലും ചെയ്യാറില്ല. വലിയ വലിയ യാത്രകൾ ഇത്തവണത്തെ അവധികാലത്ത് നടത്താൻ ഞാൻ നിശ്ചയിച്ചിരുന്നു. പക്ഷെ എല്ലാം വൈറസ് മൂലം മാറ്റിവെക്കേണ്ടിവന്നു. യാത്ര പോയിട്ട് അയൽപക്കത്തെ വീട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയായി. ഇടയ്ക്കിടെ ഒന്ന് രണ്ട് മണിക്കൂർ ഇടവിട്ട് ആകാശത്ത് ഇരമ്പൽ സൃഷ്ടിച്ചുകൊണ്ട് പറക്കു മായിരുന്ന വിമാനങ്ങൾ കാണാൻ കൊതിയായി. ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം മൂലം വീട്ടിൽ ഇപ്പോൾ ചക്ക മാത്രമായി വിഭവം. കഴിഞ്ഞവർഷം വരെ വരെ ഞാൻ ഉൾപ്പെടെ കണ്ടിരുന്ന കാഴ്ചയായിരുന്നു ചക്ക പറിച്ച് വിൽക്കുന്നത്. പക്ഷേ ചക്കയുടെ പ്രാധാന്യം എന്താണെന്ന് കൊറോണ പഠിപ്പിച്ചു. പണ്ടൊക്കെ രണ്ടുദിവസം അടുപ്പിച്ച് ചക്ക പറിച്ചാൽ ചോദിക്കുമായിരുന്നു"എല്ലാദിവസവും ചക്ക മാത്രമേയുള്ളോ"എന്ന്. ഇപ്പോൾ ചക്കയുടെ വിലയെന്തെന്ന് മനസ്സിലാക്കി. യാത്രകളെ കാളുംവലുതായി ജീവന് വിലകൽപ്പിക്കുന്നത് കൊണ്ടും പോലീസിനെ പേടിക്കുന്നകൊണ്ടും യാത്ര ഒഴിവാക്കാൻ നിർബന്ധിതനിയി. വീട്ടിലെ എല്ലാവരുടെയും പങ്കാളിത്തവും വീടിനു മുൻപിലെ വിജനമായ റോഡും ശാന്തതയും ഒരു പ്രത്യേക അനുഭവമാണ് തരുന്നത്. വീട്ടിൽ വെറുതെഇരുന്നപ്പോൾ വ്യത്യസ്തമായ പുതിയ പുതിയ കാര്യങ്ങൾ പ്രകൃതിയുടെ ചുറ്റുപാടുകളിൽ നിന്ന്തന്നെ കണ്ടു. പലതരത്തിലുള്ള വൈവിധ്യമാർന്ന പക്ഷികൾ ഒക്കെ ഇവിടെ ഉണ്ടായിരുന്നു എന്ന് പോലും ചിന്തിച്ചു പോയി. വൈറസ് മൂലമുള്ള മരണസംഖ്യ ഉയരുന്നത് ചെറിയ ആശങ്ക ഉണ്ടാകുന്നുണ്ടെങ്കിലും ബാക്കിയുള്ള പരീക്ഷകൾക്കായി തയ്യാർ എടുക്കാനുള്ള സാഹചര്യംആയി പ്രയോജനപ്പെടുത്താൻ കഴിയും എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ലോക ചരിത്രത്തിൽ തന്നെ ഒരു വ്യത്യസ്തമായ അനുഭവം തന്നെയാണ് ആണ് ജനങ്ങൾക്കും എല്ലാ വിദ്യാർത്ഥികൾക്കും. ഈ മഹാമാരിയെ നേരിടുന്നതിനായി നമ്മുടെ നമ്മുടെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ലോകത്തിന് തന്നെ മാതൃകയായതിൽ ഞാൻ അഭിമാനിക്കുന്നു. നമുക്ക് ഒറ്റക്കെട്ടായിനിന്ന് ഈ മഹാമാരിയെ നേരിടാം.... Let's break the chain..... {BoxBottom1 |
പേര്= ഷിബിൻ ബിനു | ക്ലാസ്സ്= 10 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= വി കെ എൻ എം. വി എച്ച് എസ് | സ്കൂൾ കോഡ്= 38031 | ഉപജില്ല=പത്തനംത്തിട്ട | ജില്ല= പത്തനംത്തിട്ട | തരം= ലേഖനം | color= 1
}} |