സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പരിസര മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര മലിനീകരണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര മലിനീകരണം

പ്രകൃതിയും മനുഷ്യനും മറ്റ് ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ഭൂമി സന്തോഷിക്കുന്നത്. മനുഷ്യന്റെ പഴയ കാലം പരിശോധിക്കുമ്പോൾ ഈ ബന്ധം നന്നായി ഉണ്ടായിരുന്നു എന്നു തന്നെ പറയാം. എന്നാൽ മനുഷ്യൻ പുരോഗതി പ്രാപിച്ചപ്പോൾ അവൻ പ്രകൃതിയെ മറന്നു ജീവിക്കാൻ തുടങ്ങി. പ്രകൃതിയെ മറന്നുള്ള അവന്റെ യാത്ര പല പ്രശ്നങ്ങളും സൃഷ്ടിച്ചു. അതിലൊന്നാണ് പരിസര മലിനീകരണം.

വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും പുറത്തേയ്ക്ക് വരുന്ന പുകമൂലം അന്തരീക്ഷമലിനീകരണം വർദ്ധിക്കുന്നു. അന്തരീക്ഷത്തിലെ പ്രാണവായുവിന്റെ അളവ് കുറയാതെ നിലനിർത്തുവാൻ വ്യക്ഷങ്ങളും മറ്റു സസ്യങ്ങളും വളരെയേറെ സഹായിക്കുന്നു. എന്നാൽ വികസനപ്രവർത്തനങ്ങളുടെ പേരിൽ വ്യക്ഷങ്ങളെല്ലാം വെട്ടിനശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവണതയാണുള്ളത്.

ശുദ്ധവായു പോലെ തന്നെ ശുദ്ധജലവും ജീവനിലർത്താൻ അത്യാവശ്യമാണ്. വ്യവസായ ശാലകളിലേയും മറ്റും മലിനജലം നദികളെയും സമുദ്രങ്ങളെയും മലിനമാക്കുന്നു. നമ്മുടെ ചെറുതോടുകളും ആറുകളും ഇന്ന് മലിനജലത്താൽ നിറയുകയാണ്. കേരളത്തിലെ ചില നദികൾ മത്സ്യങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത വിധം മലിനമായിത്തീർന്നിരിക്കുന്നു. അതോ പോലെ തന്നെ ശബ്ദ മലിനീകരണവും പരസര മലിനീകരണത്തിന് കാരണമാണ്. വീടും പരിസരവും, പൊതുസ്ഥലങ്ങളും .വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ പ്രകൃതി മനോഹരമാകും.

ഡോൺ ജോർജ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം