വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ/അക്ഷരവൃക്ഷം/ലേഖനം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sr prasilla (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

കൊറോണ ഭീതിയിൽ ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ലോകത്താകമാനം ഭീതി പടർത്തി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ടെലിവിഷൻ പത്രമാധ്യമങ്ങൾ എന്നിവ കോ വിഡ് 19 നെക്കുറിച്ചുള്ള വാർത്തകൾ മാത്രമാണ് നൽകി കൊണ്ടിരിക്കുന്നത്.ഇൻഡ്യയിലും ഈ രോഗം എത്തിയതിനെ തുടർന്ന് '22-3 -2020 ന് 'ജനതകർഫ്യൂ രാവിലെ 7 മുതൽ വൈകിട്ട് 9 വരെ നടത്തുകയുണ്ടായി. അന്നു മുതൽ ഇൻഡ്യയിലെ സ്ഥാപനങ്ങൾ, സ്ക്കൂളുകൾ മുതൽ ആരാധനാലയങ്ങൾ വരെ അടഞ്ഞുകിടക്കുകയാണ്.ഇറ്റലി,ഫ്രാൻസ്, സ്പെയിൻ, അമേരിക്ക എന്നിവിടങ്ങളിൽ കോവിഡ് 19 അതിരൂക്ഷമായി ഇൻഡ്യയിലും ലോക് ഡൗൺപ്രഖ്യാപിച്ചു.വാഹനങ്ങൾ ഓടിയില്ല കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ജനങ്ങൾ കൂട്ടം കൂടുന്നത് കർശനമായി തടഞ്ഞു ആളുകൾ വലിയ ഭീതിയോടെ ദിവസങ്ങൾ കഴിച്ചുകൂട്ടുകയാണ്. വൈറസിനെ ചെറുത്ത് തോല്പിക്കാൻ ജനങ്ങൾ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് നിരന്തരം ' കഴുകുന്നു. ഇൻഡ്യയിൽ 500 ഓളം ആളുകൾ മരിച്ചപ്പോൾ ലോകത്താകമാനം മരണം ഒന്നര ലക്ഷം കവിഞ്ഞു.കേരളത്തിലെ ആശുപത്രികളിൽ രോഗം സുഖപ്പെടുത്താനായത് ആശ്വാസം പകരുന്നു.സ്ക്കൂൾ കുട്ടികളായ ഞങ്ങൾ ഇപ്പോഴും വലിയ ആശങ്കയിലാണ്.ഞങ്ങളുടെ വീടിന്റെ വാതിലുകളുടെയും ജനലിന്റെയും അരികിൽ നിന്ന് പുറത്തേയ്ക്ക് നോക്കി ഇരിക്കാനേ ആവുന്നുള്ളൂ. ഇനി എന്നാണ് സ്ക്കൂളിൽ പോകാൻ ആവുക അധ്യാപകരെയും കൂട്ടുകാരെയും കാണാനാവുക, സ്കൂൾ മുറ്റത്ത് ഒന്ന് ഓടിക്കളിക്കാനാവുക,. ഒന്ന് പുറത്തിറങ്ങി. ചുറ്റി നടക്കാനാവുക. അടുത്ത വീട്ടിലെ കുട്ടികളുടെ ശബ്ദം കേൾക്കുമ്പോൾജനലിലൂടെ പുറത്തേയ്ക്ക് നോക്കി നില്ക്കുന്ന എ.ത്രയോ കുട്ടികൾ ഞങ്ങൾ ഇന്ന് കൊതിക്കുകയാണ്‌ കൊറോണ ഭീതിയില്ലാതെ ഓടിക്കളിക്കാൻ ഒരു നല്ല ദിനത്തിനായി നമ്മുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

സോബിൻ തോമസ്
3 B വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം