ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaisonsgeorge (സംവാദം | സംഭാവനകൾ) (ലേഖനം)
ശുചിത്വം
നാം ഓരോ മനുഷ്യരിലും കാണേണ്ട ഒന്നാണ് ശുചിത്വം. ആരോഗ്യം, വൃത്തി, വെടിപ്പ്. ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗപ്പെടുത്തുന്നു. വ്യക്തി ശുചിത്വം, ആരോഗ്യ ശുചിത്വം മുതൽ സാമൂഹ്യ ശുചിത്വം വരെ ഉണ്ട്. അതേ പോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും നാം ഉപയോഗിക്കുന്നു. ആരോഗ്യ ശുചിത്വം നാം ഒരുപാട് പാലിക്കേണ്ടതാണ്. ഒരു വ്യക്തിയിലെ ശുചിത്വം ഇല്ലായ്മയാണ് അയാളെ ഒരു രോഗിയാക്കുന്നത്. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ അഭാവമാണ് 99% രോഗങ്ങൾക്കും കാരണം. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും നാം പാലിക്കുക. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെ നമുക്ക് തുരത്താം. ശുചിത്വമാണ് നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ശുചിത്വം പാലിക്കുന്ന ഓരോ വ്യക്തിയും ആരോഗ്യവാനായിരിക്കും. ഇന്ന് നാം അത് പാലിച്ചിട്ടില്ലെങ്കിൽ അടുത്ത നിമിഷം തൊട്ട് പാലിക്കാൻ ശ്രെമിക്കുകാ. നാം ഓരോരുത്തരുടെയും പ്രെവർത്തനം ഒരു ശുചിത്വം ഉള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കും..............

ആഷ്ന
9 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം