ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ശുചിത്വത്തിൽ ശ്രദ്ധിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിൽ ശ്രദ്ധിക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിൽ ശ്രദ്ധിക്കുക

ശുചിത്വത്തിൽ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് വ്യക്തി ശുചിത്വം. വ്യക്തി ശുചിത്വം എന്നാൽ നാം തനിയെ പാലിക്കേണ്ട നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയിൽ ചില കാര്യങ്ങളാണ് താഴെ പറയുന്നവ.

നഖം കടിക്കരുത്.

രണ്ടുനേരവും കുളിക്കണം.

കളിച്ചു കഴിഞ്ഞ് കയ്യും കാലും മുഖവും കഴുകണം.

ആഹാരത്തിനു മുമ്പും പിമ്പും കൈയും വായും മുഖവും കഴുകണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖവും വായും തുണികൊണ്ട് മറയ്ക്കണം.

വ്യക്തിശുചിത്വം പോലെ തന്നെ നമ്മൾ എല്ലാവരും പാലിക്കേണ്ട ഒന്നാണ് പരിസര ശുചിത്വം. ഇതിൽ നാം പാലിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നവ.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

കൊതുക് മുട്ട ഇടാതിരിക്കാൻ ചിരട്ടയും മറ്റു പാത്രങ്ങളിലും ഉള്ള വെള്ളം കമഴ്ത്തി കളയണം.

മുറ്റത്തും പറമ്പിലും ചപ്പുചവറുകളും പ്ലാസ്റ്റിക് വസ്തുക്കളും വലിച്ചെറിയരുത്.

നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കാനായി നമുക്കെല്ലാവർക്കും വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരുമിച്ച് പാലിക്കാം.

അലീഷ മനേഷ്
1 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം