ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. ഇപ്പോൾ ലോകം നേരിടുന്ന കോവിഡ്-19 പോലെഉള്ള രോഗങ്ങൾ പരിസ്ഥിതി ശുചിത്വം ഇല്ലായ്മയുടെ ഫലമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. പരിസ്ഥി ശുചിത്വത്തിന് ആവശ്യകത എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മനുഷ്യരും ജന്തുജാലങ്ങളും സസ്യജാലങ്ങളും ചേർന്നതാണ് പരിസ്ഥിതി. നമ്മുടെ സസ്യങ്ങളുടെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യന്റെ നിലനിൽപ്പി ന്അപകടത്തിലാക്കും ചെയ്യുന്ന മലിനീകരണത്തിനെതിരെ, വനനശീകരണത്തിനെതിരെ പ്രവർത്തിക്കുകയാണ് പരിസ്ഥിതി ശുചിത്വം ഉറപ്പാക്കാൻ ഉള്ള ഒരു മാർഗം. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങളായ കോവിഡ് - 19, കോളറ, മലേറിയ രോഗങ്ങൾ പടർന്നു പിടിക്കുന്നത് ശുചിത്വമില്ലായ്മയുടെ ഫലമാണ്. ജീവൻ നിലനിർത്തണമെങ്കിൽ പരിസ്ഥിതി ശുചിത്വം പാലിച്ച് നമുക്ക് നല്ല നാളേക്കായി മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കേട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കേട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കേട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കേട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ