മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹരിത വിദ്യാലയം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിത വിദ്യാലയം

 മാവുകൾ പൂത്തുമണം പരന്നു
പച്ചക്കുടയായ് ബദാം മരങ്ങൾ
അണ്ണാറക്കണ്ണൻ മാർ കാക്കകളും
വിദ്യാലയത്തിൽ വിരുന്നു വന്നു
ടീച്ചറും കുട്ട്യോളും മാന്തണലിൽ
പാടി പഠിക്കുവാനാത്തു കൂടി
ചക്കപ്പഴത്തിൻ മധുര ഗന്ധം
ദിക്കെല്ലാം വാരി വിളമ്പി തെന്നൽ
അണ്ണനും കാക്ക കുയിലുകളും
തമ്മിൽ കലഹമായ് ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളം പിടിക്കുന്ന നെല്ലികളും
കാണുവോർക്കെല്ലാം രസം പകരും
ഹായ്! നല്ല സുന്ദരം വിദ്യാലയം!
 

ആരഭി കൃഷ്ണ
5A മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം