എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിയാക്കീടാം നാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയാക്കീടാം നാം

പൂക്കളും പൂന്തേനരുവികളും
പാരിതിൻ പ്രാണനാം കാതലല്ലേ
കാത്തിടാം സ്വത്താണെ ഭൂമിതന്റെ
കോർത്തിടാം പാണികൾ പ്രാണനായ്

ശുചിയാക്കിടാം നാം നമ്മെത്തന്നെ
പരമാണൂവാം വൈറസ്‌ കാർന്നിടാതെ
സർവ്വസമ്പന്നമായ്‌ വാണിരുന്ന
സർവ്വ രാജ്യങ്ങളെ ലാഘവത്തോടു-
താഴ്ത്തിയില്ലേ ഇന്നുഭൂമിയോളം
പരമാണൂവാം വൈറസിനിന്നാധിപത്യം

ചേർന്നിടാം നമുക്കിന്നൊന്നുചേരാം
ചെറുത്തിടാം പാരാവശ്യത്തെയെല്ലാം
ശുചിത്വവും ശ്രദ്ധയും വേണ്ടുവോളം നൽകിടാം
ശാശ്വത ജീവനു സാധുവായി

നെൽവിൻ ജോസ്
3A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത