ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/'പ്രതീക്ഷകൾക്ക് മരണമില്ല'

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷകൾക്ക് മരണമില്ല'

അതിവേഗം ഓടിക്കൊണ്ടിരുന്ന ലോകത്തെ ഒരു ചെറു വൈറസ്‌ ഒറ്റയടിക്ക് നിശ്ചല മാക്കി. എല്ലാം താനാണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യന്റെ പദ്ധതികളെല്ലാം കൺമുന്നിൽ തകർന്നു പോയി. സ്വന്തം വീടു കളിലേക് തിരിച്ചു പോരേണ്ടി വന്നു. ഇതൊരു പാഠമാണ് എന്നു പറയുന്നു.  എല്ലാരും പറയുന്നത് കൊറോണ എന്ന ഭൂതത്തെ പേടിക്കാൻ ഒന്നുമില്ല എന്നാണ്. വായുവിലൂടെ പകരുന്ന മാരണമല്ല. അതിനാൽ കൈകൾ കൂടെ കൂടെ നന്നായി കഴുകിയാൽ മതി. യേശുവിനെ ക്രൂശിക്കാൻ വിധിച്ച റോമൻ ഭരണാധികാരി ചെയ്തപോലെ നാമമാത്രമായി പോരാ. സോപ് പതപ്പിച്ചു ഇരുപത് സെക്കന്റ്‌ നേരം നന്നായി കഴുകണം. വഴിയിൽ അന്യന്റെ വിള തിന്നാതിരിക്കാൻ പണ്ട് കന്നുകാലികൾക്ക് കെട്ടുന്ന മോന്തക്കൊട്ട കെട്ടിയാൽ അന്യർ തുമ്മുമ്പോഴും ചുമക്കുമ്പോഴും സൂക്ഷ്മ ജലകണങ്ങൾ പാറി വീണ് രോഗം പകരില്ല. അഥവാ നമ്മിൽ രോഗാണു ഉണ്ടെങ്കിലത്‌ അന്യർക്ക് പകർന്നു കൊടുക്കാതെയും കഴിയും. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുകയും പുറമേക്കാരിൽ നിന്ന് അൽപ്പം അകന്നു നിൽക്കുകയും കൂടി ചെയ്താൽ ശാരീരികമായ അകലം ഫിസിക്കൽ ഡിസ്റ്റൻസ് ആയി. ഇത്രയും മതി സാമൂഹിക അകലം സോഷ്യൽ ഡിസ്റ്റൻസ് വേണ്ട കാരണം അതു ശീലിച്ചു പോയാൽ ദീർഘ കാല പരിണാമത്തിലൂടെ 'വളർന്ന'സമൂഹ ജീവിയായ മനുഷ്യൻ തിരികെ പണ്ടത്തെ കാടനായി പോയാലോ !ചുരുക്കത്തിൽ ശരിയായ മുൻ കരുതലെടുത്താൽ കൊറോണ പകരില്ല എന്നു നിശ്ചയം. മാത്രമല്ല കൊറോണക്ക് ചില ഗുണഫലങ്ങളും ഇല്ലാതില്ല. വെറും പത്തു നാളത്തെ ലോക്ക് ഡൌൺ വാഹനപ്രവാഹവും ഇന്ധനപ്പു കയും പൊടിയും ശബ്ദശല്യവും പെട്ടെന്ന് കുറച്ചതോടെ ശ്വാസം കഴിക്കാൻ എന്തൊരു സുഖം!പക്ഷികളും പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും കീരി കളുമൊക്കെ എങ്ങു നിന്നെന്നില്ലാതെ തിരിച്ചെത്തി !കൊച്ചു നാളിൽ നാട്ടിൽ നില നിന്ന പരിസര ശാന്തത പുനരവതരിച്ചു !സൂര്യൻ ഉദിച്ചു വരുന്നത് പഴയ പ്രൗഢിയോടെ. കുയിൽ പാടുന്നതും, ചീവീട് കരയുന്നതും, നിശ്വാസരങ്ങളും എന്തിന്, അടുത്ത വീട്ടിലെ അമ്മുമ്മ നാമം ജപിക്കുന്നതുപോലും അംഗഭംഗം വരാതെ കാതിൽ പതിയുന്നു. ജാതി മത കക്ഷി ഭേദങ്ങൾ തത്കാലം മാറി. ലോകമാകെ ഒരു കൂട് എന്ന ബോധം ആദ്യമായി പരക്കുന്നു ഭിന്ന നിറമുള്ള ഭരണാധികാരികൾ സഹകരിക്കുന്നു. കണ്ടാൽ മിണ്ടാത്തവർ 'ലോഹ്യം 'പറയാനായി നാലു ചുവട് മാറിയെത്തുക വരെ ചെയുന്നു. അണച്ചു പിടിക്കൽ അരുതാതായപ്പോഴാണ് അതിനുള്ള അഭിനിവേഷത്തിന്റെ പാരമ്യം !അഹന്തകൾ പതം വന്ന് പത്തി താഴ്ന്നു. ഉച്ചനീച ത്വങ്ങൾ ഉടച്ചു നിരത്താൻ ഒരു രോഗാണു !ഒരു കൈ പ്രഹരി ക്കവേ!ഈ ഒരുമയും അച്ചടക്കവും നില നിർത്തണം. ജീവിതം അവസാനിക്കുകയല്ല !ആരംഭിക്കുകയാണ്.'അതിജീവനത്തിന്

ഫാത്തിമ. എ
+1 SCIENCE ഗവൺമെൻറ്, എച്ച്.എസ്.എസ് മെഡിക്കൽ കോളേജ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം