എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ഇത് അതിജീവനത്തിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത് അതിജീവനത്തിന്റെ കാലം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് അതിജീവനത്തിന്റെ കാലം

ഇന്ന് ലോകമൊട്ടുക്കെ കീഴടക്കിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. ആളുകളിൽ നിന്ന് ആളുകളിലേയ്ക്ക് ഈ രോഗം പകരുന്നു. ഇന്ത്യയിൽ ആദ്യ കോവിഡ് ജനുവരി 30, ചൈനയിലെ വുഹാനിൽ നിന്ന് കേരളത്തിൽ എത്തിയ വിദ്യാർത്ഥികൾക്കാണ്‌.
കൊറോണയെ നിയന്ത്രിക്കാനായി കേരള സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്‌. സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം കേരളത്തെ കൊറോണയിൽ നിന്ന് കരകയറ്റാനായി നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാർ കഠിനമായി അദ്ധ്വാനിക്കുന്നുണ്ട്. അതിനാൽ സാറിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ആരോഗ്യ പ്രവർത്തകരും ഒട്ടേറെ കാര്യങ്ങൾ ചെയ്യുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട് അവർക്കും നന്ദി അർപ്പിക്കുന്നു. കൊറോണയെ അതിജീവിക്കാനായി ഡോക്ടർമാരും നേഴ്സുമാരും അദ്ധ്വാനിക്കുന്നു. തന്റെ രാജ്യത്തെ ജനങ്ങളെ ശിശ്രൂഷിച്ച് അവരെ കൊറോണയിൽ നിന്ന് മുക്തി നേടികൊടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവരോട് ഈ രാജ്യത്തിന് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.
ലോക്ക് ഡൗൺപ്രഖ്യാപിച്ച സമയങ്ങളിൽ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരേയും ഈ അവസരത്തിൽ നന്ദി പറയുന്നു. കൊറോണയെ തുരത്താൻ മാർച്ച് 22 രാജ്യത്ത് ജനതാ കർഫ്യൂ ആയി പ്രഖ്യാപിച്ചു. ഫെബ്രുവരി 11ന് വൈറസ് രോഗത്തെ ലോകാരോഗ്യ സംഘടന കോ വിഡ് 19 [ Corora virus disease - 2019] എന്ന് പേരിട്ടു. നമ്മുടെയെല്ലാം സഹകരണം മൂലം കേരളത്തിൽ കോവിഡ് തോറ്റു തുടങ്ങി. ഇപ്പോൾ കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ കൊറോണയില്ല. നമ്മൾ സഹകരിച്ചാൽ ഈ ലോകത്തെ തന്നെ കൊറോണ നീക്കാൻ സാധിക്കും.
കൊറോണയിൽ നിന്ന് മുക്തി നേടാനായി കൈകൾ കൂടെ കൂടെ സോപ്പിട്ടു കഴുകുക. വീട്ടിൽ നിന്ന് പുറത്തു പോകരുത്. മാസ്ക് ധരിക്കുക. നമുക്ക് അതിജീവിക്കാൻ പറ്റും. കൊറോണ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുക്ക് ഒറ്റക്കെട്ടായി പൊരുതാം.

ആയുഷി ആർ ഇളംതുരുത്തിയിൽ
4B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം