സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/പ്രകൃതിക്കൊരു കൈത്താങ്ങ്
പ്രകൃതിക്കൊരു കൈത്താങ്ങ്
പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയുടെ മക്കളായ പുഴ, കുന്ന്, വയൽ, കാട് തുടങ്ങിയവയെ നശിപ്പിക്കുകയാണ് നമ്മൾ. അതിനാൽ അമ്മ തരുന്ന ശിക്ഷയാണ് പ്രളയം, സുനാമി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവ.
വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനിൽക്കാനാവില്ല. സസ്യ ജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ ധാരാളമുണ്ട്. ഈ പ്രകൃതിവിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടും. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസം ആയ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്.സർവ്വ ജീവജാലങ്ങളോടുള്ള ആദരവ് നമ്മുടെ ജീവിതത്തിലെ ഭാഗമായിരിക്കണം. പ്രകൃതിയിലെ പക്ഷികളും, മൃഗങ്ങളും,ജീവികളും, സസ്യങ്ങളും, മണ്ണും, ജലവും, വായുവും തുടങ്ങിയവ പ്രകൃതിയുടെ വരദാനമാണ്. ഭൂമിയുടെ മൂന്നിൽ ഒരു ഭാഗം കരയും ബാക്കി ജലവുമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ