ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/എന്റെ കൊച്ചു കലാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊച്ചു കലാലയം


 അറിവിന്റെ അക്ഷരം ആദ്യമായി ഞാൻ -
 

പഠിച്ചു എൻസ്നേഹ വിദ്യലയത്തിൽ നിന്ന്

അറിവിന്റെ മധുരം ആദ്യമായി ഞാൻ -

നുകർന്നൂ എൻ കൊച്ചു കലാലയത്തിൽ നിന്ന്

കൂട്ടുചേരാനും കളികൾ പറയാനും....

വന്നൂ എന്റെ കൊച്ചു കൂട്ടുകാർ...

പാട്ടു പാടാനും കഥകൾ പറയാനും....

വന്നൂ എന്റെ സ്നേഹ ഗുരുക്കൾ...

അറിവിന്റെ വാതിലുകൾ തുറന്ന്...

വീണ്ടും അവർ ചൊല്ലി കവിതയും കഥയും..

സ്നേഹിച്ചു തലോടാൻ എന്നരികിൽ വന്നു...

ആ സുഗന്ധമുള്ള പൂങ്കാറ്റ്....

ചിരിക്കാനും ചിന്ദിപ്പിക്കാനും എന്നരികിൽ വന്നു..

അറിവിന്റെ ഓരോ പാഠഭാഗങ്ങൾ..

തണൽ താരനും കുളിരേകാനും എന്നരികിൽ വന്നു..

ഞാൻ നട്ടുവളർത്തിയ ഓരോ മരങ്ങളും..

ഞാൻഇന്നും സ്നേഹിക്കുന്നു ആ -

സുഗന്ധമുള്ള പൂങ്കാറ്റിനെയും അറി-

വിന്റെ പാഠഭാഗങ്ങളെയും

ഞാൻ നട്ടുവളർത്തിയ മരങ്ങളെയും...

ഞാനിന്നും ഓർക്കുന്നു ആ -

കൊച്ചു കൂട്ടുകാരെയും ആ -

സ്നേഹം തന്ന ഗുരുക്കന്മാരെയും..

ഞാനിന്നും ഏറെ ആഗ്രഹിക്കുന്നു...

എന്റെ ആ കൊച്ചു കലാലയത്തെ...


ഹംന എ പി
8 A ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം