ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം - വയറസിൻെറ അന്തകൻ
ശുചിത്വം - വയറസിൻെറ അന്തകൻ
നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശുചിത്വം. നിരവധി രോഗങ്ങളാണ് ശുചിത്വത്തിൻെറ കുറവ് മൂലം നമുക്ക് വരുന്നത്. വ്യക്തി ശുചിത്വത്തിനും വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് ലോക രാജ്യങ്ങളെയെല്ലാം തന്നെ പിടിച്ച് കുലുക്കിക്കൊണ്ട് വളരെ വേഗത്തിൽ പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്.വ്യക്തിശുചിത്വമാണ് കൊറോണ പോലുള്ള പകർച്ചവ്യാധികളെയെല്ലാം പ്രതിരോധിക്കുന്നതിന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമെല്ലാം പ്രധാനമായും നിർദ്ധേശിക്കുന്നത്. സോപ്പും ഹാൻഡ്‌വാഷും ഉപയോഗിച്ച് കൈകൾ കഴുകുകയും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാവുന്നതാണ്. അത് പോലെ, വേനൽക്കാലം ഏറ്റവും കൂടുതൽ രോഗങ്ങൾ വരുന്ന കാലമാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ ഇപ്പോൾ പടർന്ന് കൊണ്ടിരിക്കുകയാണ്. വെള്ളത്തിലൂടെയാണ് ഇത് പകരുന്നത്. അത് കൊണ്ട്, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ഹോട്ടലുകളിൽ നിന്നുമൊക്കെയുള്ള മധുര പാനീയങ്ങളും മറ്റും കഴിക്കുന്നത് ഒഴിവാക്കുക, തുടങ്ങിയ ശീലങ്ങൾ നമുക്ക് ഉണ്ടാക്കാം. വ്യക്തി ശുചിത്വത്തെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പരിസര ശുചിത്വവും. നമ്മുടെ ശരീരത്തിന് മാത്രം ശുചിത്വം ഉണ്ടായാൽ പോരാ. നമ്മുടെ വീടും,പരിസരവും, പൊതു സ്ഥാപനങ്ങളും, റോഡുകളുമെല്ലാം വൃത്തിയാക്കുന്നതിനും അത് വൃത്തികേടാക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാനും നാം സന്നദ്ധരാകണം. ഇന്ന് നമ്മുടെ പുഴകളും, റോഡുകളുമെല്ലാം മാലിന്യത്തിൻ്റെ കൂമ്പാരങ്ങളാൽ നിറഞ്ഞ് കിടക്കുകയാണ്. സ്വന്തം വീട് വൃത്തിയാക്കുമ്പോഴും അതിൻ്റെ മാലിന്യം അടുത്ത വീട്ടിലെ പറമ്പിലേക്ക് ഇടുന്ന സംസ്കാരം മാറ്റേണ്ടതുണ്ട്.പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് വഴിയും പരിസരം വൃത്തികേടാക്കുന്നത് വഴിയും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നമുക്ക് തന്നെയാണ് ദോഷമായി വരുന്നത്. മനുഷ്യൻെറ പ്രകൃതിയോടുള്ള ചൂഷണം കാരണം പ്രകൃതി ഇഞ്ചിഞ്ചായി നശിച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ ഇനിയെങ്കിലും പ്ലാസ്റ്റിക് വലിച്ചെറിയാതെയും ജൈവ മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ സ്വീകരിച്ചും നമ്മുടെ നാടിനെ നമുക്ക് മാലിന്യ മുക്തമാക്കാൻ പരിശ്രമിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ