എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മുക്ക് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗത്തെ നാമാണ് പ്രതിരോധിക്കേണ്ടത്. രോഗങ്ങളില്ലെങ്കിലെ ആരോഗ്യമുണ്ടാകൂ. രോഗം ശരീരത്തെ നശിപ്പിക്കുന്നു. രോഗം വന്നാൽ നമുക്ക് പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകും. രോഗം പരത്തുന്നത് സൂക്ഷ്മ ജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ്, എന്നിവയും കാണാവുന്ന ജീവികളായ എലി, വവ്വാൽ, ഈച്ച, കൊതുക് എന്നിവയുമാണ് മനുഷ്യരിൽ പലതരം രോഗങ്ങൾ പരത്തുന്നത്. ഏറ്റവും കൂടുതൽ വ്യാപകമായ ജലദോഷം മുതൽ നമ്മെ പേടിപ്പെടുത്തുന്ന കൊറോണ വരെ ധാരാളം രോഗങ്ങൾ നമുക്കു ചുറ്റുമുണ്ട്. കൃത്യമായി പ്രതിരോധിച്ചാൽ രോഗങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. |