എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/നക്ഷത്രക്കുട്ടൻ
നക്ഷത്രക്കുട്ടൻ
അതൊരു മഴക്കാലം ആയിരുന്നു .ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു .പതിവുപോലെ നക്ഷത്രക്കുട്ടൻ ചങ്ങാതിമാർക്കൊപ്പം ഓടിക്കളിക്കാൻ ആകാശമുറ്റത്തേക്കിറങ്ങിയതാണ്. കാർമേഘക്കൂട്ടങ്ങൾക്കിടയിൽ അവൻ ചങ്ങാതിമാരെ തിരഞ്ഞു. അയ്യോ!" ആരുമില്ല". അവന് സങ്കടം വന്നു. ഒറ്റയ്ക്കായിപ്പോയ നക്ഷത്രക്കുട്ടൻ വിതുമ്പി കരയാൻ തുടങ്ങി. ആ കരച്ചിൽ കേട്ട് ഒരു മാലാഖ അങ്ങോട്ട് പറന്നു വന്നു. മനസ്സലിഞ്ഞ മാലാഖ തന്റെ കയ്യിലുള്ള മാന്ത്രികവടി ഒന്ന് വീശി. അത്ഭുതം കാർമേഘങ്ങൾ എല്ലാം മാറി. ആകാശം നക്ഷത്രങ്ങളെക്കൊണ്ട് നിറഞ്ഞു .ചങ്ങാതിമാരെ കണ്ടതും നക്ഷത്രക്കുട്ടന്റെ സങ്കടം മാറി. അവൻ മാലാഖയോട് നന്ദി പറഞ്ഞു. ചില വലിയ സങ്കടങ്ങൾ സന്തോഷമായി മാറാൻ ഒരു നിമിഷം മാത്രം മതിയെന്ന് അവൻ തിരിച്ചറിഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ