യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കലികാലം

19:05, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കലികാലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലികാലം



ലോകമെങ്ങും വിത്തുവിതച്ചു കൊറോണയെന്ന മഹാമാരി
മനുഷ്യന്റെ കാടുകയറിയ കലാവിരുതിനെതിരെ
പ്രകൃതി കലി കയറിയ കാലം വന്നു
ലോകമെങ്ങും പകച്ചു നിൽക്കെ
കൊറോണയെന്ന കലികാലം
മരണ താണ്ഡവമാടി
മാനവരാശി ചുമരുകൾക്കുളിൽ ഒളിച്ചിരിക്കെ
ജീവജാലങ്ങൾ പ്രകൃതിയോടിണങ്ങി
പേടിക്കാതെ നടന്നിടുന്നു
പ്രപഞ്ചമെങ്ങും കയ്യടക്കിയ
മാനവരാശി കനിവിനായ് കൈകൂപ്പുന്നു
പ്രകൃതിയോട് കാണിച്ച തന്റെ വെറികൾ
ഒരു നിമിഷമെങ്കിലുമോർത്തു പകച്ചിടുന്നു
ഭൂമി മാതാവേ മാപ്പ്...മാപ്പ്
ഇനിയെങ്കിലും നിൻ കനിവിനായി നാമൊന്നായി കാത്തിരിക്കുന്നു
കനിഞ്ഞിടൂ നിന്റെ കരങ്ങൾ ഒരിറ്റാശ്വാസമായി
തന്നിടൂ ഒരിറ്റു കനിവായ്
ഈ മഹാമാരിയിൽ നിന്നൊരു മോചനം
 

ആദിൽ മുബാക്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത