ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/തിരൂരിന്റെ ചരിത്രപഥങ്ങളിലൂടെ
തിരൂരിന്റെ ചരിത്രപഥങ്ങളിലൂടെ പണ്ട് വെട്ടത്തു നാടിൻ്റെ ഭാഗമായിരുന്ന ഒരു പട്ടണമാണ് തിരൂർ .ചരിത്രവും സംസ്കാരവും ചരിത്രപരമായും സാംസ്കാരിക പരമായും തിരൂരിന് ഏറെ അഭിമാനിക്കാൻ ഉണ്ട്. മലയാള ഭാഷയെ ജനകീയവത്കരിച്ച ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജ എഴുത്തച്ഛൻ ജനനം കൊണ്ട് പുകൾപെറ്റ തൃക്കണ്ടിയൂർ നൂറ്റാണ്ടുകൾക്കപ്പുറം തന്നെ തിരൂരിൻ്റെ പേര് പവിത്രമാക്കി. പാരമ്പര്യ കലകളും മാപ്പിള കലകളും ഒരു കാലത്ത് തിരൂരിൻ്റെ ഗ്രാമാന്തരങ്ങളിൽ ചൈതന്യം പകർ ന്നിരുന്നു. 1921-ൽ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി നടന്ന മലബാർ കലാപത്തിൻ്റെ അവസാനഘട്ടമായ വാഗൺ
ട്രാജഡിയുടെ കറുത്ത അദ്ധ്യായത്തിൽ തിരൂർ നിലകൊള്ളുന്നു. വാഗൺ ട്രാജഡിയുടെ സ്മരണക്കായി വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ തിരൂരിൽ സ്ഥിതി ചെയ്യുന്നു. 1861 മാർച്ച് മാസത്തിൽ 19 നാഴിക ദൂരത്തിൽ തിരൂരിൽ നിന്നും ബേപ്പൂരിലേക്ക് ബ്രിട്ടീഷുകാർ നിർമിച്ച റെയിൽ പാതയാണ് കേരളത്തിലെ ആദ്യത്തെ റെയിൽപാ ത.പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ തുടക്കം കുറിച്ച തിരൂരിൻ്റെ ആദ്യത്തെ വിദ്യാലയം മേപ്പറമ്പ് എന്ന്വിളിക്കപ്പെട്ട തിരൂർ ജി .എം . യു .പി സ്കൂളാണ് .സാമൂതിരി രാജാവിൻ്റെ സമാന്തര നായ വെട്ടത്തു രാജാവിൻ്റെ കീഴിലായിരുന്ന വെട്ടത്തു നാട്ടിലെ 64 ഗ്രാമങ്ങളിൽ ആലത്തിയൂർ ഗ്രാമത്തിൽ പെടുന്നതായിരുന്നു തിരൂർ പ്രദേശവും പഴയ നാട്ടുരാജ്യങ്ങളും ഗ്രാമങ്ങളും പിന്നെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻ്റെ കീഴിൽ വന്നതിനെത്തുടർന്ന് തൃക്കണ്ടിയൂർ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു.ആരാധനാലയങ്ങൾപഴയ വെട്ടത്തു നാട്ടിലെ ശ്രീകണ്ഠപുരം എന്നറിയപ്പെട്ടിരുന്ന തൃക്കണ്ടിയൂർ പ്രശസ്തമായത് തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിൻ്റെ സാന്നിദ്ധ്യം കൊണ്ട് കൂടിയാണ്. ആഘോഷങ്ങൾ തിരൂരിൻ്റെ ആഘോഷങ്ങളിലൂടെ കടന്നു പോകുമ്പോൾ പ്രധാനം തുഞ്ചൻ ഉത്സവമാണ്.വിനോദ വും വിജ്ഞാനവും കലാപരമായ ഔന്നത്യ വും സമഗ്രമായി സമ്മേളിക്കുന്ന വേദിയാണ് തുഞ്ചൻ ഉത്സവത്തിൻ്റേത്.കലാ സാഹിത്യ-സാംസ്കാരിക സമൂഹം മേഖലകളിൽ ദേശാന്തരമില്ലാതെ പ്രതിഭാശാലികളുടെയും സംഘടനകളുടെയും സംഗമ വേദിയും ചർച്ചാസമ്മേളനങ്ങൾ, സംവാദങ്ങൾ, കാവ്യസംഗമങ്ങൾ, നാടൻ കലാരൂപങ്ങൾ മുതൽ ക്ലാസിക് കലകളുടെ ദൃശ്യ- ശ്രാവാനുഭവങ്ങളുടെ വേദിയാണ് തുഞ്ചൻ ഉത്സവം.ഭാഷാപിതാവിൻ്റെ ധന്യ ഭൂമിയിൽ സ്വർണ്ണ നാരായം കൊണ്ട് കുറിക്കപ്പെടുന്ന എഴുത്തിനിരുത്ത് നടക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനമായ കേന്ദ്രം തുഞ്ചൻ പറമ്പാണ്. സാംസ്കരിക സ്ഥാപനങ്ങൾ തുഞ്ചൻ സ്മാരകമാണ് തിരൂരിലെ പ്രമുഖ സാംസ്കാരിക കേന്ദ്രം.1961-ൽ ആണ് ഇതിൻ്റെ ശിലാസ്ഥപനം 1949-ൽ സ്ഥാപിതമായ മുത്തൂർ ദേശബന്ധു വായനാശാല, 1980-ൽ സ്ഥാപിതമായ അല്ലാമ മുഹമ്മദ് ഇഖ്ബാൽ സ്മാരകമായി അറിയപ്പെടുന്നതുമായ മുൻസിപ്പൽ ലൈബ്രറി, 1952-ൽ സ്ഥാപിതമായ ലോക്കൽ ലൈബ്രറി, രണ്ടാം ലോകമഹായുദ്ധം' കാലത്ത് പടർന്നു പിടിച്ച കോളറ വിലപ്പെട്ട മനുഷ്യ ജീവൻ പലതുവപഹരിക്കപ്പെട്ടപ്പോൾ അവശേഷിക്കുന്ന അനാഥരെയും അഗതികളെയും സഹായിക്കാനും അവർക്കാശ്രയമാകാനും വേണ്ടി രൂപീകരിക്കപ്പെട്ട അനാഥശാല എന്നിവയാണ് തിരൂരിലെ മറ്റു സംസ്കാരിക സ്ഥാപനങ്ങൾ . കായിക രംഗം തിരൂരിൻ്റെ കായിക ചരിത്രത്തിനുമുണ്ട് ഏറെ പറയാൻ .1950 കളിൽ അന്നാര കേന്ദ്രീകരിച്ച് രൂപം കൊണ്ട റൈസിംഗ് സ്റ്റാർ സ്പോർട്ടസ് ക്ലബ് വോളിബോളിലും ഫുട്ബോളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ദേശീയ രംഗത്തെ പ്രമുഖരായ കളിക്കാർ അണിനിരന്ന തിരൂരിൻ്റെ ജനകീയ ഉത്സവമായ മമ്മു ഹാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ്. പിന്നീട് അരങ്ങേറിയ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റായിരുന്നു തിരൂർ ട്രോഫി. കേരളത്തിനകത്തും പുറത്തും മികച്ച ടീമുകൾ മാറ്റുരച്ച മത്സരങ്ങൾക്ക് ഈ രണ്ട് ടൂർണമെൻ്റുകൾ വേദിയൊരുക്കിയിരുന്നു. വ്യവസായം 1932-ൽ പരേതനായ കൈനിക്കര യാഹു സാഹിബ് സ്ഥാപിച്ച ജമാലിയ അച്ചുകൂടമാണ് തിരൂരിലെ ഏറ്റവും പഴക്കമേറിയ വ്യവസായ സ്ഥാപനം.1950-51 കാലഘട്ടത്തിൽ തൃശ്ശി നാപ്പിള്ളി സ്വദേശികളായ ഏട്ടൻ രാജ കമ്പനിയുടെ വകയായി സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു പവർഹൗസ് ഇവിടെ സൂചിപ്പിക്കുന്നു.നാളികേരം, എള്ള് എന്നിവ നാടൻ ചക്കുകളിൽ ആട്ടി വെളിച്ചെണ്ണയും എണ്ണയും പിണ്ണാക്കും വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. പുഴകളിൽ നിന്ന് കക്കകൾ ശേഖരിച്ച് ഇത്തൾ, നാടൻ റാട്ടുകൾ ഉപയോഗിച്ച് ചൂടി പിരിക്കൽ, 'ചർക്ക ഉപയോഗിച്ച് നൂൽ നൂൽപ്പ്, അടക്കയിൽ നിന്നും സുഗന്ധ പാക്ക് നിർമ്മാണം, മര വ്യവസായം, ബീഡിതെറുപ്പ്, അച്ചുകൂടങ്ങൾ തുടങ്ങിയ ചെറുകിട വ്യവസായ യൂണിറ്റുകൾ ഇവിടെ നിലനിന്നിരുന്നു.അടക്ക സംസ്കരണം, കശുവണ്ടി സംസ്കരണം, പച്ച മീൻ സംസ്കരിച്ച് കയറ്റി അയക്കൽ എന്നിവയും ഇവിടത്തെ മുഖ്യ വ്യവസായങ്ങളായിരുന്നു.തിരൂരിലെ വ്യവസായ രംഗത്തെ പ്രധാനമായും പുരോഗതിയിലേക്ക് നയിച്ചത് റെയിൽ യാത്രാ സൗകര്യമാണ്. വിദ്യഭ്യാസം വെട്ടത്തു നാട് ബോർഡ് ഹൈസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ തിരൂർ ബോയ്സ് ഹൈസ്കൂ ൾ തിരൂരിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം .പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകത്തിൽ ആരംഭിച്ചതാണ് ഈ സ് കൂൾ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ