ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ ബന്ധിക്കപ്പെട്ടവർ

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590 (സംവാദം | സംഭാവനകൾ) ('{{BoxTop | തലക്കെട്ട്= ബന്ധിക്കപ്പെട്ടവർ | color=4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബന്ധിക്കപ്പെട്ടവർ

സ്നേഹ ബന്ധങ്ങൾ തീർത്തൊരു ചങ്ങല
ആശുപത്രി കിഴക്കയിൽ എത്തിച്ചെന്നെ
ഒറ്റക്കായ് തീർത്തൊരു മതിൽ കെട്ടിനപ്പുറം
ഒത്തിരി പേരുണ്ടിവിടെയെന്നെപോലെ
ശ്വാസം നിലക്കുന്നു തൊണ്ടയിടറുന്നു
എങ്ങുമെങ്ങും ഇരുട്ടുമുറിയിലെ മാത്രം
ഭീകരനായൊരു കുഞ്ഞു വൈറസാ
ഇന്നെന്നെയാ കൂട്ടിലടച്ചിട്ടതും
ആടിത്തിമിർത്തതും തുള്ളി നടന്നതും
നാലുകെട്ടിനുള്ളിൽ കഴിഞ്ഞിടുമ്പോൾ
ഓർത്തു പോകുന്നു എൻ പൊന്നമ്മയെ
കാലങ്ങളായാ....ജയിലിലല്ലെ.
 

ഷാനിൽ.
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത