സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

നമുക്കൊന്നിച്ചു പോരാടുവാൻ
സമയമായ് കൂട്ടരെ
കോറോണയെന്ന ഭൂതത്തെ
തുരത്താം
ഗവൺമെന്റിൻ കർശനമാം
നിയമങ്ങൾ പാലിച്ച്
പോരാടാം വിജയത്തിനായ്
ഒഴിവാക്കാം ഹസ്തദാനം
സ്നേഹ സന്ദർശനങ്ങൾ
പാലിച്ചിടാം സർക്കാർ നിർദ്ദേശങ്ങൾ
പരിഹാസപൂർവ്വം നിയമത്തെ
സമീപിച്ചാൽ
തകർക്കുന്നു ഒന്നല്ല
ഒട്ടനവധി ജീവൻ ....
കണ്ണിമ തെറ്റാതെ കാവലിരുന്ന്
 ശുശ്രൂഷിക്കുന്ന മാലാഖമാരെ
നമുക്കൊന്നായി വണങ്ങാം
ഭയമല്ല ജാഗ്രത വേണം
നല്ലൊരു നാളേയ്ക്കായ്
വീട്ടിലിരിക്കാം

അനീന സെബി
9E സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത