ഗവ. എച്ച് എസ് കുറുമ്പാല/അക്ഷരവൃക്ഷം/മാനിക്കണം ഇവരെ...
മാനിക്കണം ഇവരെ...
"അച്ഛനും അമ്മയും എന്നാണ് വരുന്നത് അമ്മമ്മേ?"നാല് വയസ്സുകാരനായ അർജുൻ തന്റെ നിഷ്കളങ്കമായ മുഖത്തോടെ അമ്മമ്മയോട് ചോദിച്ചു."അവർ നാളെ വരും മോനെ".എന്നാൽ ഇനി അവർ എന്ന് വരുമെന്ന് ആ വൃദ്ധർക്ക് അറിയില്ലായിരുന്നു. ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹമാരിയെ ചെറുക്കാൻ സേവനമനുഷ്ടിക്കുകയാണ് അർജുന്റെ മാതാപിതാക്കൾ.കണ്ണൂർ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് അർജുന്റെ 'അമ്മയും അച്ഛൻനും .ഏറെ നാളായി അവർ വീടുവിട്ട് പോയിട്ട്.ആ വൃദ്ധർ അവനെ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞു ആശ്വസിപ്പിക്കുകയാണ്.മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്. അനുദിനം നാം ഭൂമിയോട് ചെയ്യുന്ന ക്രൂരതകൾ ഏറെയാണ്.കുന്നിടിച്ചും വയൽ നികത്തിയും ബിൽഡിങ്ങുകൾ കെട്ടിപൊക്കിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും നാം ഭൂമിയെ കൊല്ലുകയാണ്.എന്നാൽ ഭൂമിയോ ചുട്ടുപൊള്ളുന്ന ചൂടിൽ മാമ്പഴത്തിന്റെ മധുരവും കഠിനമായ ശൈത്യത്തിൽ വിഭിന്ന ഫലങ്ങളും മഴക്കാലത്ത് ജലവും നൽകുന്നു.എല്ലാം സഹിക്കുമ്പോളും ഭൂമി നമ്മുക്ക് താങ്ങും തണലും ആകുന്നു.എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അവൾ ക്ഷുഭിതയായി. ഭൂമിയുടെ സന്തുലനാവസ്ഥയിൽ കോട്ടം വരുത്തി നാം മനുഷ്യൻ സകല ജീവജാതിയെയും നശിപ്പിച്ചു.അതിന്റെ ഭാഗമായി ഉണ്ടായ ഈ മഹമാരിയിൽ അനുഭവിക്കുന്നവരോ ഒന്നുമറിയാത്ത അർജുനെ പോലെയുള്ള നിഷ്കളങ്കരും. ആ വേദന നാം കാണാതെ പോകരുത്. ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കോവിഡ് 19 എന്ന മഹമാരിയെ നമ്മുക്ക് ഒറ്റകെട്ടായി നേരിടാം.രാപകലില്ലാതെ തങ്ങളുടെ ജീവൻ നോക്കാതെ ജീവനുവേണ്ടി പിടയുന്നവർക്ക് ആശ്വാസമേകാൻ പാടുപെടുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരേയും നമ്മുക്ക് മാനിക്കാം... പോരാടാം ഒറ്റകെട്ടായി.അനുസരിക്കാം നിർദ്ദേശങ്ങൾ, വീട്ടിലിരിക്കാം നമുക്കും നാടിനും വേണ്ടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ