ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/കതിര്

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmghsskaniyambetta (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കതിര് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കതിര്


പൊന്നിൻ കതിരിട്ടു പുഞ്ചവയലൊരു-
തങ്കം വിളഞ്ഞപ്പോൾ ഭംഗി
ഒരു ചെറുകൂട്ടമായ് പാറിപ്പറന്നിട്ടു-
തത്തമ്മപ്പെണ്ണതാ വന്നടുത്തു.

ഒരു ചെറുകതിർമണി ചുണ്ടിലു-
മേന്തിക്കൊണ്ടവളെങ്ങോ
പാറിപ്പറന്നു പോയി

ഒരു കൊച്ചു കൊയ്ത്തരിവാളുമായി
ആവഴി കൊയ്ത്തിനായ് നീലി-
പ്പെണ്ണു വന്നു.

ഒരു ചെറു കാറ്റിനോടു കിന്നാരം
ചൊല്ലിയിട്ടൊരു പിടി
ആദ്യമായ് കൊയ്തു വെച്ചു

ഒരു പറ്റം കൊറ്റികൾ പാറിപ്പറന്നിട്ട-
രികത്തു വന്നതാ ചേർന്നു നിന്നു
ആയിരം പൊൻതിരി നീട്ടിയതു പോലെ
സൂര്യനും പുഞ്ചിരി തൂകി നിന്നു.

കളകളമൊഴുകുന്ന പുഴയുടെ വക്കത്തെ-
ത്തണം നീലിപ്പെണ്ണിനു പോൽ
സൂര്യനും വിടപറഞ്ഞകലേക്ക് മാഞ്ഞപ്പോൾ
ഒരു പിടിയിലവൾ കൊയ്തു തീർത്തു

 

വിജയ് കൃഷ്ണൻ
10 എ ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത