എസ്.എ.എൽ.പി.എസ് ഓലത്താന്നി/അക്ഷരവൃക്ഷം/മധ്യവേനൽ
മധ്യവേനൽ
പതിവുപോലെ സൂര്യൻ പടിഞ്ഞാറ് അസ്തമിച്ചു. പിറ്റെ ദിവസം കിഴക്ക് ഉദിച്ചത് ഭയാനകമായ ആ വാർത്തയുമായിരുന്നു. വിശേഷ ശക്തിയുള്ള അജ്ഞാതനായ ഒരു വൻ ചൈനയിൽ നിന്നും പുറപ്പെട്ടിരിക്കുന്നു "ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശം ലോകമെങ്ങും മുഴങ്ങി കേൾക്കുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് അവനിൽ നിന്ന് രക്ഷനേടാം മുഖം മൂടിക്കെട്ടിയും ശരീരം അണുവിമുക്തമാക്കിയും ഇരിക്കാൻ ശീലിക്കാം തുടങ്ങി വിവിധ സന്ദേശങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു ഒഴിവുകാലം മുത്തശ്ശിയുമൊത്ത് ചിലവഴിക്കാമെന്ന് കരുതിയ അബുവിൻ്റെ മോഹങ്ങൾക്ക് തിരശ്ശീല വീണു നഗരത്തിലെ വീടിനകത്തെ ഒറ്റമുറിയിൽ സമയം ചിലവഴിക്കാൻ നന്നേ വിഷമിച്ചിരിക്കുമ്പോഴാണ് അബുവിന് കുറച്ചു പച്ചക്കറി തൈകൾ കിട്ടിയത് അവൻ അവയെ വളരെ സൂഷ്മതയോടെ പരിപാലിച്ചു. മനുഷ്യരിൽ നിന്നും അവയ്ക്കുണ്ടായിരുന്ന വ്യത്യാസങ്ങൾ അവൻ നിരീക്ഷിച്ചു അവയ്ക്ക് മനുഷ്യത്തേതുപോലെ ഭയമോപരി ഭ്രാന്തിയോ ഇല്ലായിരുന്നു കാറ്റിൻ്റെ താളത്തിനൊത്ത് മർമ്മരം തീർത്തും ആനന്ദ നൃത്തം ചവിട്ടിയും അവ പരിലസിച്ചു.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ