സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

പ്രപഞ്ചസത്യത്തെ നിസ്സാരമായി കരുതിയ മനുഷ്യകുലമേ ഇന്നു നിൻ അവസ്ഥയെന്ത് !
ആഘോഷമില്ല, ആരവമില്ല
ആർപ്പുവിളിയില്ല, പരസ്പരം കാണുന്നുപോലുമില്ല.
നിൻ ഹൃദയരാഗം നിലച്ചുവോ
നിൻ മിഴികളിൽ മരണനിഴൽ പരക്കുന്നുവോ !
നിസ്സാരനാം കുഞ്ഞു വൈറസിൻ മുൻപിൽ
നിൻ ജീവിതം താളംതെറ്റിയോ
ഒരുമയായി ഒറ്റകെട്ടായി
നിലകൊള്ളാൻ
ഒരു കുഞ്ഞു വൈറസിൻ
രൂപം വേണ്ടിവന്നോ
പ്രതിരോധിച്ചിടാം ഈ വൈറസിനെ
ഒന്നായി നമുക്ക് ഒറ്റക്കെട്ടായ്
തിരിച്ചറിവിൻ തിരി തെളിക്കാം

അലൻ ജോൺ സോണി
8 D സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത