എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/നാം മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രധിരോധിക്കാം അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രധിരോധിക്കാം അതിജീവിക്കാം

ഞാൻ മനസ്സിലാക്കിയതിൽ നമ്മുടെ ഇന്ത്യാ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾ പരിശോധിച്ചാൽ പരിസ്ഥിതിയുടെയും ശുചിത്വത്തിന്റെ യും രോഗപ്രതിരോധങ്ങളുടെ യും വിഷയത്തിൽ നമ്മുടെ കേരളം മറ്റു സംസ്ഥാന ങ്ങൾക്ക് തന്നെ ഒരു മാതൃകയും നല്ലൊരു വഴി കാട്ടിയും ആണ്. കേരള ത്തിലെ ജനങ്ങളുടെ വൃത്തി യും വെടിപ്പും സംസ്ഥാന ഗവണ്മെന്റിന്റെ നല്ല രീതിയിൽ ഉള്ള നിലപാടുകളും ബോധവൽക്കരണവും ഇവ എല്ലാം കൂടി ചേർന്നതാണ് ഈ മാറ്റത്തിന്റെ പ്രത്യേകത. ഉദാഹരണത്തിനു നിപ്പ വന്നപ്പോഴും, പ്രളയം വന്നപ്പോഴും.

     കേരള ഗവണ്മെന്റിന്റെ ആത്മാർത്ഥ മായും അവസരോചിത മായും ഉള്ള ഇടപെടൽ കേരള ത്തിലെ ജനങ്ങൾക്ക് ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളുടെ കൂടെ ഒറ്റകെട്ടായി നിൽക്കാനുള്ള പ്രചോദനമുണ്ടായി. ആ ഒരു നിലപാട് തന്നെ യാണ് ഈ കൊറോണ കാലഘട്ടത്തിലും നമുക്ക് കാണാൻ കഴിയുന്നത്. 
     ശുചിത്വത്തിന്റെയും പരിസ്ഥിതി യുടെ യും കാര്യത്തിൽ നമ്മൾ ഓരോരുത്തരും ഇനിയും മാറാനുണ്ട്. അതിനു വേണ്ടി സർക്കാരിന്റെ ഭാഗത്തു നിന്നും വിദ്യാലയങ്ങളിൽ നിന്നും വീടുകളിൽ നിന്നും ബോധവൽക്കരണത്തിന്റെയും നമ്മൾ ഓരോരുത്തരുടെയും അനുസരണ യും പ്രവർത്തനവും അത്യാവശ്യമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. നമ്മുടെ മുഖ്യ മന്ത്രി യെയും ആരോഗ്യ മന്ത്രി യെയും എത്ര പ്രശംസിച്ചാലും അധികമാവില്ല. ഈ കോവിഡ് എന്ന മഹാമാരി യെയും ഇല്ലായ്മ ചെയ്യാൻ നമുക്ക് സാധിക്കും. അതിനു വേണ്ടി നമുക്ക് ഓരോരുത്തർക്കും അവരവരുടെ കടമകൾ നിർവഹിക്കാം. കൂടെ നമുക്ക് പ്രാർത്ഥിക്കാം. 



റയാൻ. കെ.സി.
4 B മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം