19:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15248(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- എങ്ങുപോയി നീ ബാല്യമേ - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുളിർക്കാറ്റ് വന്ന പോൽ
മായുന്ന കുട്ടിക്കാലമേ...
പുലർകാലത്തെ സ്വപ്നമാണ്
എനിക്ക് നീ എന്നും...
വെറുതെ തിരഞ്ഞിടുന്നു
നിന്നോർമകൾ എന്നും
നീ ഒരിക്കൽ കൂടി
എന്നരികിൽ വരികില്ലയോ.
ഞാനോർക്കുന്നിതാ എൻ-
പിച്ചവയ്ക്കുമാക്കാലം
എൻ അമ്മതൻ സ്നേഹം
എല്ലാമൊരു അനശ്വര കാവ്യം...