ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/എങ്ങുപോയി നീ ബാല്യമേ

Schoolwiki സംരംഭത്തിൽ നിന്ന്

കുളിർക്കാറ്റ് വന്ന പോൽ
മായുന്ന കുട്ടിക്കാലമേ...
പുലർകാലത്തെ സ്വപ്നമാണ്
എനിക്ക് നീ എന്നും...
വെറുതെ തിരഞ്ഞിടുന്നു
നിന്നോർമകൾ എന്നും
നീ ഒരിക്കൽ കൂടി
എന്നരികിൽ വരികില്ലയോ.
ഞാനോർക്കുന്നിതാ എൻ-
പിച്ചവയ്ക്കുമാക്കാലം
എൻ അമ്മതൻ സ്നേഹം
എല്ലാമൊരു അനശ്വര കാവ്യം...
 

സന ഫാത്തിമ പി എം
7 എ ഗവ യു പി സ്കൂൾ കോട്ടനാട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത