ജി എൽ പി എസ് കണ്ടത്തുവയൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ് എന്ന ആപ്തവാക്യത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോവിഡ് 19 എന്ന മഹാമാരി ഇന്ന് ലോകമാകമാനം വ്യാപിച്ച് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രതിരോധമല്ലാതെ ഈ രോഗം തടയുന്നതിന് മറ്റൊരു മാർഗ്ഗവുമില്ല .വ്യക്തി ശുചിത്വമാണ് രോഗ- പ്രതിരോധത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത്. ഇവിടെയാണ് കൈ കഴുകലിന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടന പ്രത്യേകം എടുത്ത് പറയുന്നത് .നല്ല പോഷണ ഗുണമുള്ള ഭക്ഷണം കഴിക്കുക ,വ്യായാമം ചെയ്യുക, രോഗികളിൽ നിന്ന് അകലം പാലിക്കുക ,രോഗലക്ഷണമുള്ള വരുമായി ബന്ധപ്പെടുമ്പോൾ മുഖാവരണം ധരിക്കുക,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവ രോഗ പ്രതിരോധത്തിന് അത്യാവശ്യമായ സംഗതികളാണ് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ