ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാമോരോരുത്തരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ടകൾ എന്നിവയിൽ മഴപെയ്ത് വെള്ളം നിറയുന്നത് കൊതുകുകൾക്ക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നു. അത്തരം സാഹചര്യങ്ങൾ ഉണ്ടായിക്കൂടാ .വെള്ളം കെട്ടി നിൽക്കാൻ ഇടയുള്ള സാഹചര്യങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതാണ്.ഇതിനായി ഓരോ വീട്ടുകാരും ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം.നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ കത്തിക്കുന്നത് വഴി ഡയോക്സിൻ എന്ന വിഷവാതകം വായുവിൽ കലരുകയും അത് ശ്വസിക്കുന്നത് വഴി കാൻസർ പോലുള്ള മാരകരോഗങ്ങൾ വരാനിടയാവുകയും ചെയ്യുന്നു.

     		വ്യക്തി ശുചിത്വത്തെപ്പറ്റി പറയുകയാണെങ്കിൽ ദിവസവും കുളിക്കുന്നതുംആഴ്ചയിൽ ഒരിക്കൽ നഖം വെട്ടുന്നതും, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുമെല്ലാം ഉൾപ്പെടുന്നു. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുന്നതിനോടൊപ്പം പൊതു സ്ഥലങ്ങളും കിണറുകളും വൃത്തിയാക്കുക .ഇതുപ്രകാരം നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷനേടാനും കഴിയുന്നു.
വിഷ്ണു .കെ
7 ബി ജി എച്ച് എസ് പെരകമണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം