എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''ജാഗ്രത ജീവൻ രക്ഷിക്കും'''
ജാഗ്രത ജീവൻ രക്ഷിക്കും
മിന്നു മോൾ ക്രിക്കറ്റ് നന്നായി കളിക്കുന്നവൾ ആയിരുന്നു. അവളുടെ കൂട്ടുകാരോടൊപ്പം എന്നും കളിക്കും. പക്ഷേ ഈയിടെയായിട്ട് അവളുടെ അമ്മ അതിനൊന്നും സമ്മതിക്കുന്നില്ല. കൊറോണ, പനി വരും പോലും, ലോക്ക് ഡൗൺ ആണ്. പുറത്തിറങ്ങി മറ്റു കുട്ടികളോട് കൂട്ടു കൂടരുതെന്നാ..... എപ്പോഴും പറയുക. അവൾക്കു നല്ല വിഷമം തോന്നി. അന്ന് രാവിലെ അവൾ വീട്ടിൽ നിന്നും പുറത്തിറങ്ങി കളി സ്ഥലത്തേക്കു പോയി. അവിടെ ആരുമില്ല. പക്ഷേ അവിടെ അവരുടെ ബോൾ കിടക്കുന്നത് കണ്ടു. അത് അവളെ മാടി വിളിക്കുന്നത് പോലെ. ഓടിച്ചെന്ന് മിന്നു മോൾ ബോൾ കൈക്കലാക്കി. ബോളിൽ 2 കൊറോണ കുട്ടന്മാർ ഡാൻസ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു മനുഷ്യ ശരീരം അവർക്ക് മണത്തത്. ഉടൻ ഡാൻസ് നിർത്തി കൊറോണകൾ മിന്നു മോളുടെ കൈകളിൽ ഒളിച്ചു, അവൾ ബോളും കൊണ്ട് വീടിനകത്തേക്ക് കയറാൻ പോയതും അമ്മ തടഞ്ഞു നിൽക്ക് മോളെ, പുറത്തു പോയതല്ലേ. അവിടെയും ഇവിടെയും തൊട്ടു കാണും. ആ സോപ്പിട്ട് കൈകൾ നന്നായി കഴുകു... അവൾ മനസ്സില്ലാമനസ്സോടെ പൈപ്പിൻ അടുത്തേക്ക് പോയി. മോളെ..... ആ ബോളും കഴുകിക്കോ....... സാനിറ്ററേസ് ഉപയോഗിച്ച് അവൾ കൈകളും ബോളും നന്നായി കഴുകി. കൊറോണാ കുട്ടന്മാർ അതോടെ ചത്തൊടുങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ