രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/അകലാം നമുക്ക് നാളെയുടെ നന്മകായ്
അകലാം നമുക്ക് നാളെയുടെ നന്മയ്ക്കായ്
നാം മനുഷ്യർ പരസ്പരം സ്നേഹിക്കാൻ, സംരക്ഷിക്കാൻ, ഉള്ളവർ. സ്നേഹത്തിന്റെ പരിയായങൾ എന്ന് അങ്ങനെ പല വിശേഷങ്ങൾ നമുക്ക് ഉണ്ട്. ഈ വിശേഷണങൾ എല്ലാം അർഹിക്കുന്നവർ. ഒരു നിമിഷം...... ഒന്ന് ആലോചിക്കാം നാം ഇതൊക്കെ അർഹിക്കുന്നവർ ആണോ? ആയിരുന്നു.. എന്നാൽ ഇപ്പോൾ അല്ലാതായിരിക്കുന്നു. രാഷ്ട്രിയവും ജാതി മതങളും നോക്കി കൊന്നും, കൊല്ലിച്ചും, താഴ്ത്തികെട്ടിയും, അവഹേളിച്ചും, തട്ടി പറിച്ചും ജീവിച്ച നമുക്ക് ഈ മഹാമാരി ഒരു വലിയ പാഠമാണ്. ഈ മഹാമാരിയേ മറക്കാം ഈ നശിച്ച കാലത്തെയും. പക്ഷെ ഇത് ഒരു ഓർമ്മ മാത്രമായി സൂക്ഷിക്കരുത്. ഒരു നല്ല പാഠമായി എന്നും ഓർക്കണ്ണം. അതി ജീവിക്കാം നമുക്ക് കാലത്തിന്റെ ഒരു വികൃതിയായി കൂട്ടാം. ഒന്നാണ് നമ്മൾ ഒന്നായ് തകർകാം ഈ മഹാമാരിയെ. രാഷ്ട്രീയ മുഖങൾ ഇല്ല. ജാതി മത ഭേദമില്ലാ. സഹായങ്ങൾ, സംരക്ഷണങൾ, ആശ്വാസ വാക്കുകൾ, അതിജീവിത മാർഗങൾ മാത്രം. രാജ്യങൾ പോലും ഒന്നായ് അതിർ വരബുകൾ ഇല്ല അതിർത്തികൾ ഇല്ല. 'നീ'ഇല്ല 'ഞാൻ' ഇല്ല നമ്മൾ മാത്രമായ്. മറ്റു രാജ്യങളിൽ നിന്നും മഹാമാരി പടർന്നു പിടിക്കാതിരിക്കാൻ സ്വയം മുൻ കരുതലുകൾ എടുത്തു നാം നമ്മെ തന്നെ പുട്ടി. സർക്കാർ നടപടികൾ അനുസരിച് ഒരുമിച്ചു നമ്മൾ. അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്തിൽ നിന്നും നമ്മെ നിയന്ത്രിക്കാൻ കാക്കി അണിഞ്ഞ പോരാളികൾ വന്ന് നിരത്തിൽ ഇറങ്ങി. സ്വന്തം സുരക്ഷ പോലും നോക്കാതെ. അതും നമുക്ക് വേണ്ടി. ആരോഗ്യ പ്രവർത്തന രംഗത്തെ ഡോക്ടർ, നഴ്‌സ്, മറ്റു സന്നദ്ധ പ്രവർത്തകർ ഇവരെല്ലാം സ്വന്തം സംരക്ഷണത്തെക്കാളും നമ്മെ സംരഷിക്കുന്നു. നമ്മുടെ സ്വന്തം ആരോഗ്യ മന്ത്രി കെ ഷൈലജ ടീച്ചർ, ദിവസവും നമ്മെ അഭിമുഖികരിക്കാൻ എത്തുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ, ലോക്ക് ഡൌൺ പ്രഘ്യാപിച്ചു നമ്മെ ഒരു കുട കിഴിൽ സുരക്ഷയോടെ കഴിയാൻ നിർദ്ദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടിൽ ഇരിക്കുന്ന നമ്മൾക്ക് വേണ്ടി യഥാർത്ഥ വിവരങ്ങൾ തരുന്ന പത്ര മാധ്യമങൾ, ആരോരും ഇല്ലാത്ത പെരുവഴി സ്വന്തം വീട്ആയി കാണുന്ന വയോജനങ്ങൾക്ക്, ഭൂമിയിലെ മറ്റു ജീവ ജാലങ്ങൾക് ഭക്ഷണം ഒരുക്കുന്ന സന്നദ്ധ സംഘടനയിലെ പ്രവർത്തകർക്കും എന്റ്റെ ഒരു കോടി പ്രണാമം. ആകാശത്തു ഒരുപാട് തിളങ്ങുന്ന നക്ഷത്രങ്ങൾ ഉണ്ട്. എന്നാൽ നമ്മുടെ ഈ കൊച്ചു ഭൂമിയിലെ തിളങ്ങുന്ന നക്ഷത്രം ആണ് ഇവർ. നമ്മുടെ മാലാഖമാർ. പ്രണമിക്കുന്നു ഈ മാലാഖമാരുടെ മുന്നിൽ വാക്കുകളാൽ തീരാത്ത നന്ദിയും ഉയർന്നു വരും നാം... അതിജീവിക്കും നാം... വീണതിന്റെ പതിൽ മടങ് ശക്തിയോടെ അകലം പാലിക്കും നാം ഇനിയൊരു ഒത്തൊരുമ്മയ്ക്കായ്..
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം