എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ഒന്നിനും സമയമില്ല
ഒന്നിനും സമയമില്ല
മനുഷ്യ ജീവിതത്തിൽ ഒന്നിനും സമയമില്ല എന്ന് പറയുകയും ജീവിതസാഹചര്യങ്ങളിൽ ഉള്ളത് പോരാഞ്ഞിട്ട് ഇനിയും കുറേ വെട്ടിപ്പിടിക്കാൻ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യർക്ക് ആ സൗകര്യങ്ങൾ ഒക്കെയും താൽക്കാലികമാണെന്നു കൊറോണ പഠിപ്പിച്ചു ആരാധനാലയങ്ങളിൽ പോകാതെ വീടുകളിൽ ഇരുന്ന് പ്രാർത്ഥിക്കാം എന്നും നമ്മുടെ പോലീസ് ഉദ്യോഗസ്ഥന്മാരും ഡോക്ടർമാരും നഴ്സുമാരും നന്മയുള്ള മനസ്സിന്റെ ഉടമകളായ മനുഷ്യരും ആണ് യഥാർത്ഥ ദൈവങ്ങൾ എന്നും കൊറോണ പഠിപ്പിച്ചു അനാവശ്യ ആർഭാടങ്ങളും ആഡംബരങ്ങളും ഒഴിവാക്കാമെന്നും ഒരു പരിധിവരെ എന്തിനുമേതിനും ആശുപത്രിയിൽ പോയി കൊണ്ടിരുന്നവർക്ക് അത്രയ്ക്ക് ആവശ്യമെങ്കിൽ മാത്രം ആശുപത്രിയിൽ പോയാൽ മതിയെന്നും കോവിഡ് 19 പഠിപ്പിച്ചു വീട്ടിലുള്ള ചക്കയുടെയും മാങ്ങയുടെയും രുചി കൂടുകയും ഭക്ഷണങ്ങൾ പാഴാക്കാൻ ഇല്ലെന്നും ഇനി നാളെ എന്താകുമെന്നും നമ്മെ കൊറോണ ചിന്തിപ്പിക്കുന്നു മനുഷ്യനെ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും കൊറോണ പഠിപ്പിച്ചു. ഈ മഹാമാരി നമ്മുടെ ലോകത്തുനിന്ന് പൂർണമായും തുടച്ചു നീക്കണമെന്നും ഇതിന്റെ തീഷ്ണഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വർക്ക് എത്രയും വേഗം സുഖം പ്രാപിക്കണം എന്നും നമുക്ക് ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ