ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീട് <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്

മരണം ഭയക്കുന്ന നാളിൽ നാം
രക്ഷക്ക് വീട്ടിലിരുന്നിടേണം
ലോകം നശിപ്പിക്കാൻ വന്നൊരു
വ്യാധിയെ തോൽപ്പിച്ചിടാൻ നാം
വീട്ടിലിരുന്നീടണം നമ്മുടെ രക്ഷയ്ക്കും
നാടിന്റെ രക്ഷയ്ക്കും വീടാണ്
അഭയമെന്നോർത്തിടേണം.
വീട്ടിലിരിക്കുകിൽ ഒറ്റയ്ക്കല്ല ഞാനിന്ന്
കൂട്ടിന് പുസ്തകം കൂടെയുണ്ട്.വായിച്ചു
നേടിയ അറിവുകൾ നന്മകൾ ഓർമ്മകൾ
സ്വപ്നങ്ങൾ പുസ്തക താളിൽ കുറിച്ചിടുന്നു.
നാളെ അതോർത്തിടാൻ ഓർമ്മ പുതുക്കിടാൻ
പുസ്തകമാണിന്നെന്റെ കൂട്ടുകാരൻ.

ഫാത്തിമത്ത് ഫിദ
6 സി ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത