എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/തോരാമഴ

Schoolwiki സംരംഭത്തിൽ നിന്ന്
തോരാമഴ

ഇന്നും തോരാതെ
ഉള്ളിലൊരു മഴ പെയ്യുന്നുണ്ട്
ചിലപ്പോൾ വിശപ്പിന്റെ വിളിയിൽ
കണ്ണീർമഴയായിരിക്കും
അമ്മയുടെ മുഖത്ത്
എപ്പോഴും പെയ്യാത്ത കാർമേഘവും
അച്ഛൻ കലി തുള്ളി വീശും
തുലാവർഷ കാറ്റുപോലെ
ഇന്നും മഴയാണ് ഓർമകളിൽ തോരാതെ
 

സിയ ബിനോജ്
4 A എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത