ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/എന്റെതിരിച്ചറിവ്.

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ തിരിച്ചറിവ്

രാവിലത്തെ ചായ കഴിഞ്ഞ്.ടീ വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടുമായ കൊടുക്കുമെന്നും ....
 ഉച്ചയൂണ് കഴിഞ്ഞ് രണ്ടു പേരും ഒന്ന് മയങ്ങുമെന്നും .....
 പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും ....
 വൈകുന്നേരം മുറ്റത്തെ മാവിൽ തണൽ സിറ്റ് ഔട്ടിലെ
 കസേരയോട് കുശലം പറയാൻ വരുമെന്നും ....
അഞ്ചു മണിയുടെ വെയിൽ ഊണുമേശപ്പുറത്ത് വിരിയിടുമെന്നും ...
ഇന്നലെ വന്ന കൊറോണ യാ ണ്കാട്ടിത്തന്നത് .

 

{BoxBottom1

പേര്= ആ തിര പി- ക്ലാസ്സ്= 3 c പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.എൽ.പി.എസ്.അമ്പലവയൽ. സ്കൂൾ കോഡ്= 15308 ഉപജില്ല=സു.ബത്തേരി. ജില്ല= വയനാട്. തരം= കവിത color= 2

}}