പ്രകൃതി തൻ വികൃതി എത്ര വിസ്മയം പ്രാണൻ നൽകി കാത്തൊരു ജനതയെ പ്രകൃതി താൻ താണ്ഡവത്താൽ തിരികെ മണ്ണിൻ മാറിൽ ലയിപ്പിപ്പൂ പ്രകൃതിയിൻ പച്ചപ്പിൽ ആരംഭം പ്രകൃതിതൻ വായു ഭക്ഷണം ഒടുവിൽ അടങ്ങാത്ത പക പോക്കലായി ശിഷ്ട ജീവിത കാലമത്രയും മഴ പെയ്തു തീര്ന്നോരം മണ്ണിൽ താളം കെട്ടി പൊങ്ങുമീ ജലകണങ്ങൾ സംഹാര താണ്ഡവമായ തിരമാലകൾ തിരികെ എടുപ്പൂ തീരങ്ങളെ പ്രകൃതിയാം അമ്മയെ പുണരുന്നു ഞാൻ പ്രകൃതിയാം അമ്മയിൽ ലയിപ്പു ഞാൻ എൻ നല്ല ശീലങ്ങൾ ആകട്ടെ അമ്മേ നിൻ പാദതാരിൽ എൻ ഗുരുദക്ഷിണ