ലൂഥർഗിരി യു.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി തൻ വികൃതി എത്ര വിസ്മയം
പ്രാണൻ നൽകി കാത്തൊരു ജനതയെ
പ്രകൃതി താൻ താണ്ഡവത്താൽ
തിരികെ മണ്ണിൻ മാറിൽ ലയിപ്പിപ്പൂ

പ്രകൃതിയിൻ പച്ചപ്പിൽ ആരംഭം
പ്രകൃതിതൻ വായു ഭക്ഷണം
ഒടുവിൽ അടങ്ങാത്ത പക പോക്കലായി
ശിഷ്ട ജീവിത കാലമത്രയും

മഴ പെയ്തു തീര്ന്നോരം മണ്ണിൽ
താളം കെട്ടി പൊങ്ങുമീ ജലകണങ്ങൾ
സംഹാര താണ്ഡവമായ തിരമാലകൾ
തിരികെ എടുപ്പൂ തീരങ്ങളെ

പ്രകൃതിയാം അമ്മയെ പുണരുന്നു ഞാൻ
പ്രകൃതിയാം അമ്മയിൽ ലയിപ്പു ഞാൻ
എൻ നല്ല ശീലങ്ങൾ ആകട്ടെ അമ്മേ
നിൻ പാദതാരിൽ എൻ ഗുരുദക്ഷിണ

അന്ന മേരി എയ്ഞ്ചൽ
6 B ലൂഥർ ഗിരി യു.പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത