എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

പ്രപഞ്ചത്തെ മുഴുവൻ വിരൽത്തുമ്പിൽ നിർത്തി അമ്മാനമാടുന്ന ഇന്നത്തെ മനുഷ്യന്റെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി ഭൂലോകം മുഴുവൻ മൃത്യുവിന്റെ വിത്തുകൾ പാകി. കൊറോണ വൈറസ് എന്ന സൂക്ഷ്മ ജീവി ഏറ്റവും വലിയ ബുദ്ധിശാലി എന്ന് സ്വയം അഹങ്കരിച്ചു പറഞ്ഞ മനുഷ്യന് നേരെ കൊഞ്ഞനം കുത്തുന്ന അവസ്ഥയാണ് ഈ വർത്തമാന കാലത്തുള്ളത്. ഈ വൈറസിന്റെ വ്യാപനത്തിന് കടിഞ്ഞാണിടാൻ കഴിയാതെ വികസിത രാജ്യങ്ങൾ പോലും പകച്ചു നിൽക്കുന്നു. മനുഷ്യരാശിയെ തന്നെ ഉന്മൂലനം ചെയ്യാൻ ഈ വൈറസിന് ഇതിനോടകം കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ശരിയായ മുൻകരുതലിലൂടെയും ഈ മഹാമാരിയെ അകറ്റി നിർത്താമെന്നു ആരോഗ്യ വകുപ്പ് . മറ്റു ലോകരാഷ്ട്രങ്ങളേ അപേക്ഷിച്ച് നമ്മുടെ കൊച്ചു കേരളവും അതിജീവനത്തിലും പ്രതിരോധത്തിലും മുൻപന്തിയിൽ തന്നെയാണ്. അതിൽ നമ്മുടെ ആരോഗ്യ മന്ത്രിയായ ശ്രീമതി K.K ശൈലജ ടീച്ചറുടെയും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സ്വാധീനം വളരെ വലുതാണ്. ഏതു പ്രതിസന്ധിയിലും അടിപതറാതെ ചെറുത്തു നിൽക്കാൻ നമുക്ക് പരിശ്രമിക്കാം.<

ജിദ്ദ
3.C എ എം എൽ പി സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം