ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഞാനൊര‌ു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനൊര‌ു വൈറസ്

ഞാനൊര‌ു വൈറസാണ്

ജീവന‌ുള്ള വൈറസാണ്

നഗരത്തിൻ നാശം കാണാൻ

ആഞ്ഞടിച്ച് വന്നതാണ് ഞാൻ


എനിക്കൊര‌ു പേര‌ുണ്ട്

ഭീകര നാമമ‌ുണ്ട്

എങ്കില‌ും ജനങ്ങളെന്നെ

കൊറോണ എന്ന് വിളിക്ക‌ും


സമ്പന്നർ എന്ന‌ുമില്ല

പാപരർ എന്ന‌ുമില്ല

എൻ മ‌ുന്നിൽ വര‌ുന്നവർ

എനിക്ക് ഇരയായവർ


കാണാത്ത ലോകം ഇല്ല

പോകാത്ത രാജ്യം ഇല്ല

വീട്ടിൽ ഇരിപ്പവർ

എൻ ശത്ര‌ുക്കൾ, സ‌ുരക്ഷിതർ


സ്‌പർശന സ‌ുഖം വേണ്ട

ദർശന സ‌ുഖം വേണ്ട

ജാഗ്രത എട‌ുപ്പവർ

ശത്ര‌ുക്കൾ സ‌ുരക്ഷിതർ.