ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വത്തിൽ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിൽ മുന്നേറാം | color= 5 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിൽ മുന്നേറാം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യ പൂർണമായ ആയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും, മറ്റുള്ളവർക്ക് ആശംസിക്കുന്നതും. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. 2020മാർച്ച് മുതൽ ലോകത്താകമാനം എല്ലാവരും ഉറ്റുനോക്കുന്നത്, നമ്മുടെയും, മറ്റുള്ളവരുടെയും ആരോഗ്യം, ശുചിത്വം എത്രമാത്രം മെച്ചപ്പെടുത്താമെന്നും കൊറോണ വൈറസിനെ എങ്ങനെ പടിക്കു പുറത്താക്കാമെന്നുമാണ്.

ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക. അതാണാവശ്യം. ഒരു വ്യക്തിയെ സംബന്ധിച്ച് വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്നു പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപിലാണ്. വിദേശീയരും നമ്മുടെ നാട്ടിൽ നിന്നും വിത്തേശത്തേക്കു കുടിയേറിയവരും ഇക്കാര്യം പറഞ്ഞു നമ്മളെ മോശക്കാരാക്കാറുണ്ടെങ്കിലും കോവിഡ് 19 ൽ നിന്ന് കൂടുതൽ ആളുകളെ രോഗ വിമുക്തരാക്കുവാൻ കേരളീയർക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നമുക്കഭിമാനിക്കാം.

"ദൈവത്തിന്റെ സ്വന്തം നാട് "എന്നാണ് കേരളത്തെപ്പറ്റി ടൂറിസ്റ്റ് വിശേഷണം. ആദ്യം ശുചിത്വബോധം ഉണ്ടാവുക, തുടർന്ന് ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമ്മുക്ക് ചെയുവാനുള്ളത്. വീട്ടിലും വിദ്യാലയത്തിലും നാമിതു ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താനും കഴിയും.

രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലതു, രോഗം വരാതെ സൂക്ഷിക്കുന്നതാണ്. നമ്മൾ പരമാവധി എല്ലാവരോടും ഒരു അകലം പാലിക്കുക, വൃത്തിയായി ഇരിക്കുക. എന്നാൽ സ്നേഹത്തിന് ഒരു അകലവും ഉണ്ടാവരുത്. നമുക്കും ഗവൺമെന്റിനൊപ്പം ശുചിത്വ മിഷനിൽ പങ്കാളികളാവാം. ശുചിത്വത്തിൽ മുന്നേറാം.

ജോസഫീന മാത്യു
5 എ, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം