Schoolwiki സംരംഭത്തിൽ നിന്ന്
പ്രധിരോധം
തളരില്ല ഞങ്ങൾ തളരില്ല ഞങ്ങൾ
നേരിടും കൊറോണ വൈറസിനെ
തുരത്തിടും ഞങ്ങൾ കോവിൽ 19 യെ
നേടിടും മുക്തി വിപത്തിൽ നിന്നും
ഓഖി സുനാമി നിപ്പ വന്നു
തളർന്നില്ല നമ്മൾ ഇവക്കു മുന്നിൽ
ഇറങ്ങില്ല ഞങ്ങൾ വീടിനു വെളിയിൽ
നടക്കില്ല കൂട്ടമായി പൊതു പാതകളിലും
കഴുകിയിട്ടും ഞങ്ങൾ മുഖവും കൈകാലുകളും
സോപ്പിനാൽ എപ്പോഴും വൃത്തിയായി
ധരിച്ചിട്ടും മാസ്കുകൾ പുറത്തിറങ്ങും നേരം
നോക്കീടും വ്യക്തിശുചിത്വമെന്നും.
ഓർക്കുക ഇത് പകർച്ചവ്യാധിയെന്ന്
സമ്പർക്കമാണി തിൻ സ്രോതസ്സെന്ന്
നമുക്കൊരുമിക്കാം ഈ വിപത്തിനെ തുരത്താൻ
ഓർക്കുക ഇത് മഹാമാരിയെന്ന്
അനുവദിക്കരുത് നാം കവരുവാൻ ഇനിയൊരു ജീവൻ
ഓടിക്കണം ഇതിനെ ഈ മണ്ണിൽ നിന്ന്.
|