ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഇന്ന് മനുഷ്യവംശത്തിന് ഏറ്റവും ഭീഷണിയായിരിക്കുന്ന വിനാശകാരിയായിട്ടുള്ള ഒരു രോഗമാണ് കോവിഡ് 19. കൊറോണ എന്ന വൈറസ്സുകളാണ് ഇതിന് കാരണം. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസ്സുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ഗോളാകൃതിയിലുളള കൊറോണ വൈറസ്സിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാധികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ ഇവയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗകാരിയാകുന്നു. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയും വരെ കൊറോണ വൈറസ് ഉണ്ടാക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ