ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/അതിജീവനം ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>അതിജീവനം ഒറ്റക്കെട്ടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം ഒറ്റക്കെട്ടായ്

ഇന്ന് ലോകം നേരിടുന്ന മഹാ വിപത്താണ് കൊറോണ വൈറസ് അഥവാ covid-19. ഒരു വ്യക്തിയിൽ നിന്നും അതിവേഗം മറ്റുള്ളവരിലേക്ക് പടരുന്ന covid-19 രോഗം നിയന്ത്രണ വിധേയ മാക്കുക എന്നതിൽ പങ്കുചേരേണ്ടത് നാം ഓരോരുത്തരുടെയും കടമ യാണ് ഈയൊരു അവസ്ഥയെ പ്രതിരോധിക്കാൻ ഏറ്റവും അനിവാര്യം ശുചിത്വമാണ്. വ്യക്തി ശുചത്വവും പരിസര ശുചിത്വവും പാലിക്കുക, സാമൂഹ്യ അകലം പാലിക്കുക, സമൂഹ വ്യാപനം തടയുന്നതിന് വേണ്ടി നാം തന്നെ സമൂഹത്തിൽ നിന്നും മാറി നിൽക്കണം. ഇത്തരത്തിൽ എല്ലാവിധ ശുചിത്വവും പാലിച്ചു കൊണ്ട് ഒത്തു ചേർന്ന് നമ്മുക്ക് ഈ പ്രതിസന്ധിയെ മറികടക്കാം. പരിഭ്രാന്തിയല്ല പ്രതിരോധമാണ് ആവശ്യം എന്ന ബോധ്യം ഇത്തരം മഹാമാരികളെ ഒറ്റകെട്ടായി പ്രതിരോധിക്കാൻ കേരളത്തെ സജ്ജമാക്കുന്നു. സംസ്‌ഥാനം ആപത്തുകൾ പ്രതിരോധിക്കുന്നത് പോലെ നമ്മുക്ക് വ്യക്തിപരമായും പ്രതിരോധം ആവശ്യമാണ്. കൃത്യമായ ഇടവേളകളിൽ കൈ കഴുകുകയും വീട്ടിൽ ഇരുന്നും സാമൂഹിക അകലം പാലിച്ചും നമ്മുക്കും രോഗ പ്രതിരോധത്തിൽ ഒറ്റകെട്ടായി പങ്കാളികളാകാം

കൃഷ്‌ണേന്ദു. ബി. ആർ
4 ഗവ. എൽ. പി. എസ്. കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം