എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
നാം ഇന്ന് കൊറോണ വൈറസിന്റെ പിടിയിൽ അകപ്പെട്ട് വലിയ പ്രതിസന്ധി മറികടക്കുകയാണ്.ഇതിന് അത്യാവശ്യം വേണ്ടത് ശുചിത്വം ആണ്. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക.ഇതു നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്."രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്.ഈ ചൊല്ല് വളരെ പ്രസിദ്ധമാണ്. രോഗം ഇല്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ രോഗം പ്രതിരോധിക്കാൻ സാധിക്കും. പ്രധാനപ്പെട്ട ആരോഗ്യശീലങ്ങൾ വ്യക്തിശുചിത്വവും ,പരിസര ശുചിത്വവും പാലിക്കുക,സമ്പർക്കം ഒഴിവാക്കുക,യാത്രകൾ ഒഴിവാക്കുക,യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുക,തുമുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക എന്നതാണ്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുമ്പോഴും നാം വിവര ശുചിത്വം പാലിക്കണം. വ്യജവാർത്തകൾ പരത്താതെയും വ്യജവാർത്തകൾ കണ്ടാൽ ഉടൻ അതു വ്യജമാണെന്ന് തിരിച്ചറിയുകയും വേണം.പൊതുഇടങ്ങൾ ശുചിത്വത്തോടെ പരിപാലിക്കുക എന്നത് മുകളിൽ നിന്നുളള ഉത്തരവ് കൊണ്ട് മാത്രം ഉണ്ടാകേണ്ടത് അല്ല.ഓരോ തവണ നാം പൊതുഇടങ്ങളിൽ തുപ്പുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നതെന്ന ബോധത്തിലേക്ക് ഒരു ജനത ഉണർന്നേ തീരൂ. പൊതുഇടങ്ങളിൽ തുപ്പുന്നതിനെതിരെ മാത്രമല്ല തെരുവിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരേയും അതികർശനമായ നടപടി ഉണ്ടാകേണ്ടത് ഉണ്ട്.രോഗങ്ങളുടെ വളർത്തു കേന്ദ്രങ്ങൾ ആണ് ഇത്തരം അനധികൃത മാലിന്യനിക്ഷേപങ്ങൾ.കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകി നമ്മുക്ക് രോഗം പ്രതിരോധിക്കാം.ഹോർമോൺ കുത്തിവെച്ച ചിക്കൻ,ബീഫ് എന്നിങ്ങനെയുള്ള മാംസങ്ങൾ പൂർണമായും ഉപേക്ഷിക്കാം.ഇല്ലെങ്കിൽ പ്രതിരോധശേഷി കുറയുകയേ ഉള്ളൂ.ഹോർമോൺ കുത്തിവക്കാത നാടൻ ഇറച്ചി കഴിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം.പപ്പായയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചും,വിഷം ഇല്ലാത്ത നല്ല പച്ചക്കറികളും കായ്കളും കഴിച്ചും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം.ഇപ്പോൾ ഒത്തുപിടിച്ച് പ്രയത്നിച്ചാൽ രക്ഷപ്പെടാം.ഇല്ലെങ്കിൽ കോവിഡുമായി ചേർന്ന് വരാനിരിക്കുനന മഴക്കാലം ദുരിതത്തിന്റെതാകും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ